ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു!! കഴിഞ്ഞ ആഴ്ച ഒളിച്ചോടി, വിവാദ ചിത്രത്തെക്കുറിച്ച് നടി

സമന്തയോട് ആരാധന മൂത്തൊരാള്‍, കല്യാണചിത്രത്തില്‍ നിന്ന് ഭര്‍ത്താവ് നാഗചൈതന്യയെ വെട്ടിമാറ്റി സ്വന്തം ചിത്രം ചേര്‍ത്തിരിക്കുകയാണ്

സെലിബ്രിറ്റികളോട് ആരാധന തോന്നത് ഒരു പുതിയ കാര്യമല്ല. അവരെ വിവാഹ കഴിക്കണമെന്നും ഒരുമിച്ച് ജീവിക്കണമെന്നുള്ള ആഗ്രഹം പലർക്കും ഉണ്ടാകും. ജീവിതത്തിൽ അത് സംഭവിക്കാൻ ബുദ്ധിമുട്ടായത് കൊണ്ട് സിനിമ പേജിലെ കവർ ഫോട്ടോകൾക്കൊപ്പം തങ്ങളുടെ ചിത്രങ്ങൾ ഒട്ടിച്ച് ചിലർ ആഗ്രഹം തീർക്കാറുണ്ടായിരുന്നു. എന്നാൽ ഈപ്പോൾ ഈ വെട്ടിയൊട്ടിപ്പ് ഇപ്പോൾ കാണാൻ സാധിക്കുന്നില്ല.

കാലം മാറുമ്പോൾ ടെക്നോളജിയിലും മാറ്റം സംഭവിക്കം. ഇപ്പോൾ വെട്ടിയൊട്ടിപ്പിനു പകരം ഇന്റർനെറ്റിന്റെ സഹായത്തോടെ ചിത്രങ്ങൾ ഫോട്ടോഷോപ്പിലൂടെ ഒരുമിപ്പിക്കാൻ സാധിക്കും. എന്നാൽ ഇതു പോലുള്ള ഫോട്ടോഷോപ്പ് കളികൾ താരങ്ങൾക്ക് വൻ തലവേദനയാണ് സൃഷ്ടിക്കുന്നത്. വിവാഹം ചിത്രങ്ങളും മറ്റു പുറത്തുള്ള ചിത്രങ്ങളുമെല്ലാം അരാധകർ ഇതുപോലെ സൃഷ്ടിച്ചെടുക്കുന്നുണ്ട്. ഇത്തരത്തിലുളള ആരാധകന്റെ ഭ്രാന്തിന് ഇരയായിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാനടി സാമന്ത.

samantha

സമന്തയോട് ആരാധന മൂത്തൊരാള്‍, കല്യാണചിത്രത്തില്‍ നിന്ന് ഭര്‍ത്താവ് നാഗചൈതന്യയെ വെട്ടിമാറ്റി സ്വന്തം ചിത്രം ചേര്‍ത്തിരിക്കുകയാണ്. വരണമാല്യമെല്ലാം അയാളുടെ കൈയിൽ കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് മറ്റു ചിലർ സമന്തയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

ആരാധകൻ കലാവിരുതിന് നടി നൽകിയ മറുപടിയാണ് എല്ലാവരേയും ഞെട്ടിപ്പിച്ചത്. ആരാധകർക്കായി തന്റെ കല്യാണ ചിത്രം പങ്കുവെച്ചിട്ട് താരം ഇങ്ങനെ കുറിച്ചു.
'കഴിഞ്ഞ ആഴ്ച ഒളിച്ചോടി. ചിത്രം എങ്ങനെ ചോര്‍ന്നുവെന്ന് അറിഞ്ഞൂടാ. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു.'സമന്തയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധിയാളുകളാണ് അത് റീ ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ സൃഷ്ടാവ് പോലും ഇത്രയും പബ്ലിസിറ്റി പ്രതീക്ഷിച്ചു കാണില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X