twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    50 ക്ലൈമാക്‌സുകളുള്ള ഒരു സിനിമ!

    By Aswathi
    |

    സിനിമ കാലത്തിനനുസരിച്ച് മാറ്റം പരീക്ഷിക്കുന്ന മേഖലയാണ്. പുതിയ തലമുറയുടെ അഭിരുചിക്കനുസരിച്ച മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പുതിയ പുതിയ ആള്‍ക്കാര്‍ സിനിമയുടെ വിവിധ മേഖലകളിലേക്ക് കടന്നു വരുന്നു എന്നതാണ് ഈ മാറ്റത്തിന്റെ അടിസ്ഥാനം. അങ്ങനെ ഒരു ചരിത്രപ്രദമായ മാറ്റത്തിനൊരുങ്ങുകയാണ് മലയാളക്കര.

    അമ്പതു ക്ലൈമാക്‌സുകളല്‍ അവസാനിക്കുന്ന ലോകത്തെ ആദ്യത്തെ സിനിമ ഒരുങ്ങുന്നു. വിപിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം പക്ഷെ ഇംഗ്ലീഷാണ്. കര്‍മ എന്നാണ് ചിത്രത്തിന്റെ പേര്. പ്രേക്ഷക താത്പര്യത്തിന് പ്രാധാന്യം നല്‍കി നിയന്ത്രിക്കാനുള്ള വിധത്തിലാണ് സിനിമയുടെ ചിത്രീകരണം.

    omg-movie-getting-50-climax

    സാധാരണ ഗതിയില്‍ ഒരു സിനിമ തുടങ്ങി, പലരീതികളിലൂടെ സഞ്ചരിച്ച്, നിരവധി ക്ലൈമാക്‌സുകളാല്‍ അവസാനിക്കുന്ന ചിത്രമെന്നതാണ് കര്‍മ്മയുടെ പ്രത്യേകത. ഹൈബ്രിഡ് ഇന്ററാക്ടീവ് ഫീച്ചര്‍ ഫിലീം ആശയത്തില്‍ പുറത്തിറങ്ങുന്ന ലോകത്തിലെ ആദ്യ ചിത്രം കൂടെയാണ് കര്‍മ.

    തൊണ്ണൂറു മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന് 17 മുതല്‍ 20 ദശലക്ഷം രൂപവരെയാണ് ബജറ്റ് നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണമായും ഇന്ത്യയിലാണ് ചിത്രത്തിന്റെ ചിത്രീകരണം. തിയേറ്റര്‍, ഇന്റര്‍ നെറ്റ്, ബ്ലൂറേ എന്നിവ കൂടാതെ മറ്റ് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാകും ചിത്രത്തിന്റെ റിലീസ്.

    English summary
    Director Vipin Krishnan is very busy. He is all set to bring a new change in the concept of a movie ending up with a single climax. Instead, he is trying out an experimental movie which will have 50 climaxes.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X