മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം ദുല്‍ഖറും പ്രണവും! അടുത്ത വര്‍ഷം ഓണത്തിന് എത്തുന്ന സിനിമകള്‍

By Midhun Raj

മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും തിളങ്ങിയ വര്‍ഷമായിരുന്നു 2019. നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഇക്കൊല്ലം മോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം തന്നെ പരാജയ സിനിമകളും ഇക്കൊല്ലം ഉണ്ടായി. മോഹന്‍ലാലിന്റെ ലൂസിഫറാണ് ഇക്കൊല്ലം വലിയ ബോക്‌സോഫീസ് വിജയം നേടിയത്. ലൂസിഫറിന് പിന്നാലെ മമ്മൂട്ടിയുടെ മധുരരാജയും തിയ്യേറ്ററുകളില്‍ തരംഗമായി മാറി.

അടുത്ത വര്‍ഷവും നിരവധി സിനിമകളാണ് മലയാളത്തില്‍ റിലീസിങ്ങിനൊരുങ്ങുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കൊപ്പം തന്നെ യുവതാരസിനിമകളും തിയ്യേറ്ററുകളിലേക്ക് എത്തുന്നുണ്ട്. 2020 ഓണം സമയത്ത് റിലീസ് പ്രഖ്യാപിച്ച പ്രധാനപ്പെട്ട സിനിമകളെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ.

മമ്മൂട്ടി-സത്യന്‍ അന്തിക്കാട് ചിത്രം

22 വര്‍ഷങ്ങള്‍ക്ക് മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നതായി അടുത്തിടെയാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇക്ബാല്‍ കുറ്റിപ്പുറമാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത്. അടുത്ത വര്‍ഷം എപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്. ഓണത്തിനായിരിക്കും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം

ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് റാം. സിനിമയുടെ ടൈറ്റില്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. തൃഷ നായികയാവുന്ന സിനിമയില്‍ ഇന്ദ്രജിത്ത് സുകുമാരനും ദുര്‍ഗ കൃഷ്ണയും എത്തുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ ഇന്ത്യയ്ക്ക് പുറമെ മറ്റു വിദേശരാജ്യങ്ങളിലും ചിത്രീകരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അടുത്ത വര്‍ഷം ഓണത്തിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.

ദുല്‍ഖര്‍ സല്‍മാന്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് വന്നത്. ദുല്‍ഖര്‍ പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷമാണ് ആരംഭിക്കുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെയാകും സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. ഓണം റിലീസ് ആയിട്ടാകും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക.

പ്രണവ് മോഹന്‍ലാല്‍ വിനീത് ശ്രീനിവാസന്‍ ചിത്രം

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ് ഹൃദയം. കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്ത വര്‍ഷമാണ് ആരംഭിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്ത വര്‍ഷം ഓണത്തിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X