ഓണച്ചന്തയിലെത്താന്‍ എന്തിനീ തിമര്‍പ്പ്?
മലയാള സിനിമാ വ്യവസായം ഏറ്റവും വലിയ സീസണായി കാണുന്നത് ഓണാഘോഷ കാലത്തെയാണ്. ഈ സമയത്ത് സിനിമകളെത്തിക്കാന‍് വന്‍കിട ബാനറുകളും സൂപ്പര്‍താരങ്ങളും മത്സരിക്കുന്നത് പതിവുകാഴ്ചയാണ്. എന്നാല്‍ സിനിമ ഓണത്തിനാണ് റിലീസ് ചെയ്തത് എന്നതുകൊണ്ടു മാത്രം സിനിമകളുടെ ബോക്സോഫീസ് പ്രകടനം മെച്ചപ്പെടണമെന്നുണ്ടോ?
ഈ വര്‍ഷമിറങ്ങിയ നാല് ഓണച്ചിത്രങ്ങളുടെ കാര്യം തന്നെ നോക്കുക. മൂന്ന് സൂപ്പര്‍താര ചിത്രങ്ങളും ഒരു പുതുമുഖ ചിത്രവുമാണ് ഇത്തവണ ഓണത്തിനെത്തിയത്- മോഹന്‍ലാലിന്റെ അലിഭായി, മമ്മൂട്ടി നായകനായ ഒരേ കടല്‍, സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കിച്ചാമണി എംബിഎ, ലോഹിതദാസ് സംവിധാനം ചെയ്ത പുതുമുഖ ചിത്രം നിവേദ്യം. നാല് ചിത്രങ്ങളും ബോക്സോഫീസില്‍ നിലം പതിച്ചു. നായകനാര്, സംവിധായകനാര് എന്ന ഭേദമില്ലാതെ സമാനമായ ബോക്സോഫീസ് ദുരന്തം നേരിടേണ്ടി വന്നു നാല് ചിത്രങ്ങള്‍ക്കും.
ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലിന് നേരിടേണ്ടി വന്ന ഏറ്റവും കനത്ത പരാജയമാണ് അലിഭായി. ഒരേ കടല്‍ മമ്മൂട്ടിയുടെ ഈ വര്‍ഷമിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കുറഞ്ഞ കളക്ഷന്‍ ലഭിച്ച ചിത്രമാണ്. സുരേഷ് ഗോപിക്ക് നേരിടേണ്ടി വന്ന മറ്റൊരു ബോക്സോഫീസ് ദുരന്തമാണ് കിച്ചാമണി. റിലീസ് ചെയ്ത് രണ്ടാമത്തെയാഴ്ച തന്നെ തിയേറ്ററുകള്‍ വിടേണ്ടി വന്ന നിവേദ്യം നിര്‍മാതാവിന് വരുത്തി വച്ചത് ഗുരുതരമായ സാമ്പത്തികനഷ്ടമാണ്.
കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷനാളുകളിലാണ് റിലീസ് ചെയ്തത് എന്നതുകൊണ്ടു ഈ ചിത്രങ്ങള്‍ക്കൊന്നിനും പ്രത്യേകിച്ചൊരു ആനുകൂല്യവും പ്രേക്ഷകരില്‍ നിന്ന് കിട്ടിയില്ല. ഈ ചിത്രങ്ങളെ എഴുതിത്തള്ളുമ്പോള്‍ അവ വന്‍കിട ബ്രാന്റുകളുടേതാണെന്നോ സൂപ്പര്‍താരങ്ങള്‍ നായകരായ ചിത്രങ്ങളാണെന്നോയെന്നൊന്നും പ്രേക്ഷകര്‍ നോക്കിയില്ല. നല്ല കഥയും തിരക്കഥയുമില്ലാതെ ഓണച്ചന്തയുടെ ആനുകൂല്യങ്ങള്‍ പിന്‍പറ്റാന്‍ വന്നാല്‍ ഏത് വന്‍കിട ബ്രാന്റിന്റെയും ചിത്രത്തിന് മൂക്കുംകുത്തി വീഴാനാണ് വിധിയെന്ന് അവര്‍ വിധിച്ചു. അതേ സമയം ഓണച്ചിത്രങ്ങളെത്തിയപ്പോള്‍ പ്രദര്‍ശനം നിര്‍ത്തേണ്ടി വന്ന രണ്ടു ചിത്രങ്ങള്‍ ചില തിയേറ്ററുകളില്‍ വീണ്ടുമെത്തുകയും ചെയ്തു.
അടുത്ത പേജ്-


Click it and Unblock the Notifications