twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാജി, പ്രേക്ഷകര്‍ മണ്ടന്‍മാരാണെന്ന് കരുതരുത്

    By Staff
    |

    ഹലോയും അറബിക്കഥയും റിലീസ് ചെയ്തത് മഴ കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലാണ്. കര്‍ക്കടകം പഞ്ഞമാസമാണെന്ന ധാരണ നമ്മുടെ സിനിമക്കാര്‍ക്കുമുണ്ട്. അവരീ മാസത്തില്‍ സിനിമകള്‍ തിയേറ്ററുകളിലെത്തിക്കാന്‍ താത്പര്യപ്പെടാറില്ല. എന്നാല്‍ ആ പതിവ് തെറ്റിച്ച് ഇത്തവണ റിലീസ് ചെയ്ത അരഡസന്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഹലോയും അറബിക്കഥയും സൂപ്പര്‍ഹിറ്റുകളായി.

    കര്‍ക്കടകത്തില്‍ സിനിമാ റിലീസിംഗ് പാടില്ലെന്ന പോലെ ഓണത്തിന് വന്‍വിജയം കൊയ്യാമെന്ന വിശ്വാസവും തലയ്ക്കു പിടിച്ചിരിക്കുന്ന മലയാള സിനിമാ വ്യവസായത്തിന് ഓണം ക്ഷീണകാലമായി. നാല് ഓണച്ചിത്രങ്ങളും പരാജയത്തിലേക്ക് പതിച്ചപ്പോഴും ജൂലൈയിലെ വന്‍പ്രദര്‍ശനവിജയത്തോടെ സൂപ്പര്‍ഹിറ്റുകളായി കഴിഞ്ഞ ഹലോയും അറബിക്കഥയും ഇപ്പോഴും ചില കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നു.

    അറബിക്കഥ ഒരു സൂപ്പര്‍താര ചിത്രമല്ല. ഹലോയില്‍ നായകന്‍ മോഹന്‍ലാലാണെങ്കില്‍ വന്‍പരാജയമായ അലിഭായിലെയും നായകന്‍ മോഹന്‍ലാല്‍ തന്നെ. നായകന്‍ സൂപ്പര്‍താരമായാലും രസികന്‍ കഥയും പുതുമയുള്ള മുഹൂര്‍ത്തങ്ങളുമുണ്ടെങ്കിലേ പ്രേക്ഷകര്‍ സിനിമ കാണൂവെന്ന് വ്യക്തം. നായകന്‍ സൂപ്പര്‍താരമാവണമെന്ന് അവര്‍ക്ക് യാതൊരു നിര്‍ബന്ധവുമില്ലെന്നും ഉള്ളില്‍ തട്ടുന്ന സിനിമയാണെങ്കില്‍ അത് കാണാന്‍ പ്രേക്ഷകരെത്തുമെന്നും അറബിക്കഥയുടെ വിജയം വ്യക്തമാക്കിത്തരുന്നു.

    പ്രേക്ഷകരെ കബളിപ്പിക്കാന്‍ നോക്കുന്ന ഷാജി കൈലാസിനെ പോലുള്ള സംവിധായകര്‍ ആദ്യം അഴിച്ചുപണിയേണ്ടത് പ്രേക്ഷകരെ കുറിച്ചുള്ള മുന്‍വിധികളാണ്. സീസണേതായാലും നല്ല സിനിമ കാണാന്‍ പ്രേക്ഷകരെത്തും. ആഘോഷകാലമായാലും അലിഭായി പോലുള്ള പുതിയ പാക്കറ്റിലെത്തിച്ച പഴങ്കഞ്ഞിയാണെങ്കില്‍‍ അവര്‍ തിയേറ്ററുകളിലെ പോസ്റ്ററുകള്‍ നോക്കാന്‍ പോലും മടിച്ചെന്നിരിക്കും.

    മുന്‍ പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X