For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി പ്രതീക്ഷ റണ്‍ ബേബി റണ്ണില്‍

  By Nirmal Balakrishnan
  |

  ഈ വര്‍ഷത്തെ സിനിമാ ഓണം ഏകദേശം തീരുമാനമായി. ഇനി മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്‍ കൂടിയേ എത്താനുള്ളൂ. 2012ലെ ഓണസിനിമകള്‍ തമ്മില്‍ ശക്തമായ പോരാട്ടം നടക്കുമെന്നുള്ള പ്രതീക്ഷ അസ്ഥാനത്തായി.

  Run Baby Run

  മമ്മൂട്ടിയുടെ താപ്പാന, ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍, ഫഹദ് ഫാസിലിന്റെ ഫ്രൈഡേ, മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്‍ എന്നിവയാണ് പ്രധാന ഓണവിഭവങ്ങള്‍. ഇതില്‍ ഫ്രൈഡേ ആയിരുന്നു ആദ്യമെത്തിയത്. അന്‍പതിലേറെ താരങ്ങള്‍ അണിനിരന്ന ഈ കൊച്ചുചിത്രം ആവറേജിലും മുകളില്‍ നിലവാരം പുലര്‍ത്തുന്നതാണ്. ഫഹദ് ഫാസില്‍, ആന്‍ അഗസ്റ്റിന്‍, നെടുമുടി വേണു, ടിനി ടോം, പ്രകാശ് ബാര, ശശി കലിംഗ എന്നിവരാണ് പ്രധാനതാരങ്ങള്‍. നജിം കോയയുടെ തിരക്കഥയില്‍ ലിജിന്‍ ജോസ് എന്ന നവാഗതനാണ് ചിത്രമൊരുക്കിയത്. മോശമല്ലാത്ത ചിത്രമെന്ന പേരു നേടി ഫ്രൈഡേ തിയറ്ററില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

  എന്നാല്‍ മമ്മൂട്ടി നായകനായ താപ്പാന ഫാന്‍സുകാരുടെ പോലും പ്രതീക്ഷ തകര്‍ത്തിരിക്കുകയാണ്. ജെ. സിന്ധുരാജിന്റെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ നിലവാരം കുറഞ്ഞ പ്രകടനാണുളള്ളത്. ചാര്‍മി, മുരളി ഗോപി, സുരേഷ് കൃഷ്ണ, സജിത ബേട്ടി എന്നിവരാണു പ്രധാന താരങ്ങള്‍. നിലവാരം കുറഞ്ഞ തമാശയും പത്തിലേറെ ഒന്നിച്ച് പേരെ ഇടിക്കുന്ന തരത്തിലുള്ള സംഘട്ടനവും അവിഹിത ബന്ധവും ദ്വയാര്‍ഥ പ്രയോഗവുമായി താപ്പാന മമ്മൂട്ടി എന്ന മഹാ നടന് ഒരു ഗുണവും ചെയ്യില്ല എന്നുറപ്പാണ്.

  മായാമോഹിനിക്കു ശേഷം ദിലീപ് നായകനായ മിസ്റ്റര്‍ മരുമകന്‍ ദിലീപിന്റെ പതിവുശൈലിയിലുള്ള ചിത്രമാണ്. സനൂഷ ആദ്യമായി നായികയാകുന്ന ചിത്രത്തില്‍ ഖുശ്ബു, ഭാഗ്യരാജ്, നെടുമുടി വേണു, ബിജു മേനോന്‍, ബാബുരാജ്, ഷീല എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. സിബി കെ. തോമസ്-ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ സന്ധ്യ മോഹന്‍ ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നാടക ട്രൂപ്പിന്റെ ഉടമയായ അശോക് രാജ് ആയിട്ടാണ് ദിലീപ് അഭിനയിക്കുന്നത്. ആള് എല്‍എല്‍ബിയാണെങ്കിലും നാടകമാണ് ഇഷ്ട വിനോദം. ദിലീപിന്റെ പതിവു വേഷങ്ങളിലൊന്നുമാത്രമാണെങ്കിലും കുടുംബപ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. പാട്ടും നൃത്തവും സംഘട്ടനവുമായി പതിവു ചേരുകളെല്ലാം ചിത്രത്തിലുണ്ട്. ഉല്‍സവകാല വിനോദമെന്ന നിലയില്‍ കുടുംബങ്ങള്‍ കാണുമെന്ന് ഉറപ്പുള്ള ചിത്രമാണ് മിസ്റ്റര്‍ മരുമകന്‍.

  മോഹല്‍ലാല്‍- ജോഷി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന റണ്‍ ബേബി റണ്‍ ഓണത്തിന്റെ തലേദിവസമാണ് തിയറ്ററില്‍ എത്തുക. ഇനി പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷയും റണ്‍ ബേബി റണിലാണ്. സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയാണിത്. അമല പോള്‍ ആണ് നായിക. ലാല്‍ ചാനല്‍ റിപ്പോര്‍ട്ടറായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജോഷി ചിത്രത്തിലെ എല്ലാ ചേരുവകളും ഉള്ള ചിത്രമായിരിക്കും റണ്‍ ബേബി റണ്‍. കേരളത്തിലും പുറത്തുമായി നൂറിലേറെ തിയറ്ററിലാണ് ചിത്രം എത്തുക. ചാനലുകള്‍ തമ്മിലുള്ള കിടമല്‍സരമാണ് പ്രമേയം. ചാനല്‍ റിപ്പോര്‍ട്ടറുടെ അന്വേഷണമാണ് സസ്‌പെന്‍സിലൂടെ ജോഷി പറയുന്നത്.

  റമസാന്‍ പ്രമാണിച്ചാണ് ഇക്കുറി ചില ചിത്രങ്ങള്‍ നേരത്തെ തിയറ്റിലെത്തിയത്. സാധാരണ ഓണത്തോടനുബന്ധിച്ചാണ് മല്‍സരം ശക്തമാക്കിക്കൊണ്ട് ലാല്‍- മമ്മൂട്ടി ചിത്രങ്ങള്‍ റിലീസ്‌ചെയ്യാറുള്ളത്. റമസാനില്‍ മുസ്ലിം പ്രേക്ഷകരെ മുന്നില്‍ കണ്ടാണ് ഈ ചിത്രങ്ങളെല്ലാം നേരത്തെ റിലീസ് ചെയ്തത്.

  English summary
  Mohanlal and Amala Paul starrer 'Run Baby Run' is directed by Joshiey and will be released on August 29, 2012.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X