twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതിസന്ധി നീങ്ങി; ഓണ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക്

    By Gokul
    |

    കൊച്ചി: വൈഡ് റിലീസിംഗുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളും വിതരണക്കാരും തിയറ്ററുടമകളുമായുണ്ടായ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നിലപാടില്‍ മാറ്റം വരുത്താത്തതിനെ തുടര്‍ന്ന് ഓണ ചിത്രങ്ങള്‍ വൈഡ് റിലീസ് തല്‍ക്കാലത്തേക്ക് ഒഴിവാക്കുന്നതായി വിതരണക്കാര്‍ അറിയിച്ചു.

    നേരത്തെ ഫിലിം ചേംബറിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈഡ് റിലീസ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ ഇക്കാര്യത്തില്‍ കടുംപിടുത്തം പിടിച്ചതോടെ ഓണ ചിത്രങ്ങളുടെ റിലീസിംഗ് പ്രതിസന്ധിയിലായി. സിനിമകള്‍ റിലീസ് ചെയ്തില്ലെങ്കില്‍ കോടികളുടെ നഷ്ടം സംഭവിക്കുമെന്ന് ഭയന്ന് വിതരണക്കാര്‍ തങ്ങളുടെ ആവശ്യത്തില്‍ നിന്നും പിറകോട്ടു പോവുകയായിരുന്നു.

    movies

    ഇതോടെ, രാജാധിരാജ, വില്ലാളി വീരന്‍, സപ്തമശ്രീ തസ്‌കര, ഭയ്യാ ഭയ്യാ എന്നീ ചിത്രങ്ങള്‍ തടസ്സങ്ങളില്ലാതെ റിലീസ് ചെയ്യും. വൈഡ് റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് നേരത്തെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹി ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു.

    സിനിമാ പ്രതിസന്ധി നീങ്ങിയതോടെ ഓണത്തിന് തിയറ്ററുകളിലേക്കൊഴുകുന്ന പ്രേക്ഷകരും ആഹ്ലാദത്തിലാണ്. എന്നാല്‍, പ്രശ്‌നം പൂര്‍ണമായി അവസാനിക്കാത്തതുകൊണ്ടുതന്നെ ഓണം കഴിയുന്നതോടുകൂടി വിതരണക്കാര്‍ പഴയ നിലപാടിലേക്കു പോകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങിനെയെങ്കില്‍ തിയറ്റുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനം.

    English summary
    Onam movies Wide release; Kerala A-Class Theater Owners decision
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X