മലയാളത്തിലെ ഏക ഓണം റിലീസ്, ലാഫിംഗ് അപ്പാര്‍ട്ട്‌മെന്റ് തിയറ്ററില്‍!
കേരളത്തെ നടുക്കിയ പ്രളയത്തിലില്‍ നിന്നും തിരകെ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ് കേരള ജനത. ഈ വര്‍ഷത്തെ ഓണാഘോഷത്തെ മാറ്റിവച്ച കൂട്ടത്തില്‍ ഓണം റിലീസുകളായി നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളും മാറ്റി വച്ചു. ഒടുവില്‍ കേരളത്തിലെ തിയറ്ററുകളില്‍ ഓണം റിലീസുകളായി നാല് അന്യഭാഷ ചിത്രങ്ങളാണ് റിലീസ് ചെയ്തത്. എന്നാല്‍ ഒരു മലയാള ചിത്രം ഓണം റിലീസായ തിയറ്ററിലെത്തിയിരിക്കുകയാണ്.
90കളില്‍ ഒരുപിടി ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍ നിസാറാണ് ലാഫിംഗ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍ എന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡി ചിത്രങ്ങള്‍ തംരംഗമായിരുന്ന കാലത്താണ് സൂപ്പര്‍ സ്റ്റാറുകളില്ലാതെ ഹാസ്യതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിസാര്‍ ഹിറ്റുകള്‍ ഒരുക്കിയിരുന്നത്. ഇക്കുറിയും അതിന് മാറ്റമില്ല. മലയാളത്തിലെ ഒരു പിടി ഹാസ്യതാരങ്ങളാണ് ചിത്രത്തിലെ കേന്ദ്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോട്ടയം നസീര്‍, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, ധര്‍മ്മജന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചെറുകഥാകൃത്ത് പി പാറപ്പുറം ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പതിവ് നിസാര്‍ ചിത്രങ്ങള്‍ പോലെ തന്നെ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്നതാണ് ലാഫിംഗ് അപ്പാര്‍ട്ട്‌മെന്റും. ആര്‍എംകെ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാകുമാറാണ്.
സുരേഷ് ഗോപിയെ നായകനാക്കി ബുള്ളറ്റ് എന്ന ചിത്രം സംവിധാനം ചെയ്തതിന് ശേഷം ഒരു ഇടവേളയ്ക്ക് ശേഷം 2017ല്‍ ഡാന്‍സ് ഡാന്‍സ് എന്ന ചിത്രവുമായാണ് നിസാര്‍ മടങ്ങി എത്തിയത്. പിന്നീട് ആറ് വിരലുകള്‍, ടൂ ഡയസ് എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.


Click it and Unblock the Notifications











