twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണം റിലീസ്: ബോക്‌സോഫീസ് കളക്ഷനില്‍ മുന്നില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ?

    By Aswini
    |

    ഇക്കഴിഞ്ഞ ഓണത്തിന് മലയാളി സിനിമാ പ്രേമകിള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മൂന്ന് നാല് സിനിമകള്‍ തിയേറ്ററിലെത്തിയിരുന്നു. ഇറങ്ങുന്നതിന് മുമ്പ് കണ്ട ആവേശമൊക്കെ രണ്ട് ദിവസം കഴിയുമ്പോഴേക്കും കെട്ടു എന്നാണ് കേട്ടത്. പക്ഷെ അങ്ങനെയല്ല, ഓണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോള്‍ ഈ സിനിമകളുടെ അവസ്ഥ എന്താണെന്ന് അറിയേണ്ടതില്ലേ....

    ഇത്തവണത്തെ ഓണം ആര് കൊണ്ടുപോയി? രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ലോഹം, മമ്മൂട്ടി - കമല്‍ കൂട്ടുകെട്ടില്‍ പിറന്ന ഉട്ടോപ്യയിലെ രാജാവ്, കുഞ്ചാക്കോ ബോബന്റെ ജമ്‌നാ പ്യാരി, ലിജോ ജോസ് പെലിശ്ശേരിലിയുടെ മള്‍ട്ടി സ്റ്റാറര്‍ ചിത്രം ഡബിള്‍ ബാരല്‍, പിന്നെ ബേസിലിന്റെ കുഞ്ഞു ചിത്രം കുഞ്ഞിരമായാണം...എന്നീ ചിത്രങ്ങളാണ് ഓണത്തല്ലിന് തിയേറ്ററിലെത്തിയത്. ഈ സിനിമകളുടെ നിലവിലെ ബോക്‌സോഫീസ് കളക്ഷന്‍ എങ്ങിനെയാണെന്ന് നോക്കാം

    ലോഹം

    ഓണം റിലീസ്: ബോക്‌സോഫീസ് കളക്ഷനില്‍ മുന്നില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ?

    ഓണത്തിന് മുമ്പാണ് രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ലോഹം തിയേറ്ററിലെത്തിയത്. ഒരു നരസിംഹം, രാവണ പ്രഭു ലെവിലിലുള്ള ചിത്രമെന്നാണ് റിലീസിന് മുമ്പ് പറഞ്ഞതെങ്കിലും സമ്മിശ്രപ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ആദ്യത്തെ രണ്ട് ദിവസം ബോക്‌സോഫീസില്‍ ചിത്രം മികച്ച നേട്ടം കൊയ്തു. റിലീസ് ചെയ്ത് 22 ദിവസം കഴിയുമ്പോള്‍ 11 കോടി കേരളത്തില്‍ നിന്നും ഇന്ത്യയില്‍ ഒട്ടാകെ 13 കോടിയും ചിത്രം നേടി. ഏഴ് കോടി ചെലവില്‍ ഒരുക്കിയ ചിത്രത്തിന്റെ സറ്റലൈറ്റ് അവകാശം ഏഷ്യനെറ്റ് നേടി.

    കുഞ്ഞിരാമായണം

    ഓണം റിലീസ്: ബോക്‌സോഫീസ് കളക്ഷനില്‍ മുന്നില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ?

    വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണം എന്ന കുഞ്ഞു ചിത്രമാണ് ഓണപ്പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്ത്. റിലീസ് ചെയ്ത് 14 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 6.75 കോടി ബോക്‌സോഫീസ് കളക്ഷന്‍ നേടി. 3.30 കോടിയിലാണ് ചിത്രം നിര്‍മിച്ചത്. ഏഷ്യനെറ്റ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നേടി

    ജ്മ്‌നാ പ്യാരി

    ഓണം റിലീസ്: ബോക്‌സോഫീസ് കളക്ഷനില്‍ മുന്നില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ?

    വലിയ കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ വന്ന കുഞ്ചാക്കോ ബോബന്റെ കുടുംബ ചിത്രമാണ് ജമ്‌നാപ്യാരി. നാല് കോടി ചെലവില്‍ ഒരുക്കിയ ചിത്രം റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്പോള്‍ കേരളത്തിലെ ബോക്‌സോഫീസില്‍ നിന്നും ആറ് കോടി നേടി. ഏഷ്യനെറ്റാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നത്

    ഉട്ടോപ്യയിലെ രാജാവ്

    ഓണം റിലീസ്: ബോക്‌സോഫീസ് കളക്ഷനില്‍ മുന്നില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ?

    ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും കമലും ഒന്നിച്ച ചിത്രത്തിലും പ്രേക്ഷകര്‍ പ്രതീക്ഷ അര്‍പിച്ചിരുന്നു. തിരുവോണത്തിന് തിയേറ്ററിലെത്തിയ ചിത്രത്തിന് ശരാശരിയിലും താഴെയന്ന പ്രതികരണങ്ങളാണ് ലഭിച്ചത്. റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്പോള്‍ 4.80 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയത്. 5.50 കോടി മുടക്കിയൊരുക്കിയ ചിത്രത്തിന്റെ സൈറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കി

    ഡബിള്‍ ബാരല്‍

    ഓണം റിലീസ്: ബോക്‌സോഫീസ് കളക്ഷനില്‍ മുന്നില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ?

    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരല്‍. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയിന്‍, ആര്യ, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തെ പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു. പക്ഷെ പുതുമയുള്ള ചിത്രമെന്ന നിലയില്‍ ഡബിള്‍ ബാരലിനെ അംഗീകരിച്ചവരുമുണ്ട്. 16 കോടി ചെലവില്‍ ഒരുക്കിയ ചിത്രം 15 ദിവസം പിന്നിടുമ്പോള്‍ തിയേറ്ററില്‍ നിന്നും നേടിയത് 2.90 കോടിയാണ്. സൂര്യ ടിവിയാണ് സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നത്.

    English summary
    Onam release movies were made of very much expectations as Malayalees tend to spend more time for watching movies during Onam holidays. Mohanlal's 'Loham', Mammootty's 'Utopiayile Rajavu', Prithviraj-Arya multi-starrer 'Double Barrel', Vineeth Sreenivasan-Dhyan Sreenivasan starrer 'Kunjiramayanam' and Kunchacko Boban's 'Jamna Pyari'were Onam special sadya for Malayalee audience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X