»   » ഞണ്ടുകളുടെ നാട്ടിലെ ഓണാശംസ ഇങ്ങനെയാണ്... വൈറലാകുന്ന വീഡിയോ കാണാം...

ഞണ്ടുകളുടെ നാട്ടിലെ ഓണാശംസ ഇങ്ങനെയാണ്... വൈറലാകുന്ന വീഡിയോ കാണാം...

Posted By: Karthi
Subscribe to Filmibeat Malayalam

താരരാജാക്കന്മാര്‍ക്കൊപ്പം ഓണത്തിന് തിയറ്ററുകളിലേക്ക് ഇക്കുറി നിവിന്‍ പോളി ചിത്രവും ഉണ്ടായിരുന്നു. ഈ വര്‍ഷം തിയറ്ററിലെത്തിയ രണ്ടാമത്തെ നിവിന്‍ പോളി ചിത്രമായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു വിഷുവിന് ഒരു നിവിന്‍ പോളി ചിത്രമെത്തിയത്. ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിനാകാതെ പോയ സഖാവിന് പിന്നാലെ എത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളം ഓണച്ചിത്രങ്ങളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

തിയറ്ററോ, ഷോയോ കുറഞ്ഞില്ല, എന്നിട്ടും 'പുള്ളിക്കാരന്‍' താഴെ പോയി! നേട്ടം കൊയ്തത് ഈ ചിത്രങ്ങള്‍...

Njandukalude Nattil

ഇപ്പോഴിതാ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലെ താരങ്ങളെല്ലാം ചേര്‍ന്ന് നല്‍കിയ ഓണാശംസ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകായാണ്. മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ നിവിന്‍ പോളി ട്വീറ്റ് ചെയ്തു. ഞണ്ടുകളുടെ നാട്ടില്‍ നിന്നും ഹാപ്പി ഓണം ആശംസിക്കുന്നതാണ് ഈ ലഘു വീഡിയോ. നിവിന്‍ പോളിക്കൊപ്പം ശ്രിന്റ, ശാന്തി കൃഷ്ണ, അഹാന കൃഷ്ണകുമാര്‍, ജിജു വില്‍സന്‍, കൃഷ്ണ ശങ്കര്‍, ഐശ്വര്യ ലക്ഷ്മി  എന്നിവാരാണ് വീഡിയോയിലുള്ളത്.

English summary
Nivin Pauly and team wishing a Happy Onam from Njandukalude Nattil.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam