»   »  ചങ്ക് തകര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും..നിരാശയോടെ ആരാധകര്‍..ദിലീപില്ലാത്ത ഒാണം !

ചങ്ക് തകര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും..നിരാശയോടെ ആരാധകര്‍..ദിലീപില്ലാത്ത ഒാണം !

Posted By: Nihara
Subscribe to Filmibeat Malayalam

ദിലീപിന്റെ സിനിമ റിലീസ് ചെയ്യാത്ത ഓണമാണ് വരാന്‍ പോകുന്നത്. വര്‍ഷങ്ങളായുള്ള കീഴ് വഴക്കമാണ് ഇതിലൂടെ മാറി മറിയുന്നത്. മിമിക്രി വേദികളില്‍ സജീവമായ കാലം മുതല്‍ ഓണത്തിന് സ്‌പെഷലുമായി ദിലീപ് എത്താറുണ്ട്. ദേ മാവേലി കൊമ്പത്തില്‍ നിന്നും പിന്നീട് ഓണം റിലീസിലേക്ക് അത് മാറി. എന്നാല്‍ ദിലീപ് ആരാധകരെ തികച്ചും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ജയ ബച്ചന്റെ എല്ലില്ലാത്ത നാക്ക് കാരണം നാണം കെട്ട് ഐശ്വര്യ റായ്..പൊതുവേദിയിലെ പെരുമാറ്റം ഇങ്ങനെയോ ???

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാം തവണയും കോടതി തള്ളി. താരം പുറത്തു വരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും കുടുംബാംഗങ്ങളും. എന്നാല്‍ എല്ലാ പ്രതീക്ഷയും തകിടം മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.

ദിലീപ് ചിത്രമില്ലാത്ത ഓണം

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും ഇഷ്ടതാരമായ ദിലീപിന്റെ റിലീസ് ചിത്രം ഇല്ലാത്ത ഓണമാണ് കടന്നുവരാന്‍ പോകുന്നത്. അവധിക്കാലത്ത് കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം തിയേറ്ററില്‍ ഇടിച്ചു കയറുമായിരുന്നു.

ദേ മാവേലി കൊമ്പത്തിലൂടെ തുടങ്ങി

ഓണക്കാലത്ത് ദേ മാവോലി കൊമ്പത്തിന്റെ കാസറ്റ് കൃത്യമായി ഇറങ്ങാറുണ്ടായിരുന്നു മുന്‍പ്. പാരഡി ഗാനങ്ങള്‍ക്കൊപ്പം പ്രമുഖ താരങ്ങളുടെ ശബ്ദവും അനുകരിച്ചാണ് ദിലീപും നാദിര്‍ഷയും ദേ മാവേലി കൊമ്പത്ത് ഇറക്കിയിരുന്നത്.

സിനിമയിലേക്ക് വഴി തുറന്നത്

ദേ മാവേലി കൊമ്പത്തിലൂടെയാണ് ദിലീപിന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം കൈവന്നത്. കാസറ്റില്‍ നിന്ന് മാറി പിന്നീട് താരത്തിന്റെ സിനിമകള്‍ ഓണത്തിന് റിലീസ് ചെയ്തു തുടങ്ങി.

പ്രതിസന്ധി ഘട്ടത്തില്‍ രക്ഷകനായെത്തി

മലയാള സിനിമ പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോഴൊക്കെ രക്ഷകനായി ദിലീപ് എത്തിയിരുന്നു. തിയേറ്റര്‍ പ്രതിസന്ധിയില്‍ നിന്നും മലയാള സിനിമയെ കൈ പിടിച്ചുയര്‍ത്തിയത് ദിലീപായിരുന്നു.

ചാനല്‍ പരിപാടികളിലും സജീവമായിരുന്നു

തിയേറ്ററില്‍ പുത്തന്‍ റിലീസ് ഇല്ലെങ്കിലും ചാനലുകളില്‍ ദിലീപിന്റെ സിനിമയും അഭിമുഖവും ഉണ്ടാവാറുണ്ടായിരുന്നു. ചാനല്‍ പരിപാടികളില്‍ സജീവ സാന്നിധ്യമായി താരം എത്താറുണ്ട്.

ദിലീപില്ലാത്ത ഓണക്കാലം

മലയാളിയുടെ സ്വീകരണമുറിയിലേക്ക് അഭിമുഖവും പാട്ടും ചിരിയുമായി ഇത്തവണ ദിലീപ് എത്തില്ല. ദിലീപിനെ മാറ്റി നിര്‍ത്തിയുള്ള ഓണം കുറച്ചു നാളുകളായി മലയാളികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലായിരുന്നു.

കാവ്യ മാധവനോടൊപ്പമുള്ള ആദ്യ ഓണം

നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. വിവാഹത്തിനു ശേഷമുള്ള ആദ്യ ഓണം കാവ്യാ മാധവനോടൊപ്പം ആഘോഷിക്കാനുള്ള ഭാഗ്യവും താരത്തിനില്ലാതെ പോയി. ജയിലിലാണ് ഇത്തവണ താരത്തിന്റെ ഓണം.

English summary
Onam without Dileep's film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam