ഓണത്തിന് ആറു മലയാള ചിത്രങ്ങള്‍
ഓണത്തിന് ആറു മലയാള ചിത്രങ്ങള്‍
ആഗസ്ത് 13, 2000
ഓണത്തിന് മലയാളികള്‍ക്ക് വിരുന്നൂട്ടാനായി ആറു മലയാള ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുന്നു. മമ്മൂട്ടിയുടെയും ജയറാമിന്റെയും ഓരോ ചിത്രങ്ങള്‍ ഓണത്തിനെത്തുമ്പോള്‍ മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ഒറ്റചിത്രങ്ങള്‍ പോലുമില്ല.
വല്യേട്ടന്‍
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വലേ ്യട്ടനാണ് മമ്മൂട്ടിയുടെ ഓണച്ചിത്രം. ശോഭനയാണ് നായിക. വിജയകുമാര്‍, ക്യാപ്റ്റന്‍ രാജു, സുധീഷ്, ഇന്നസെന്റ്, കലാഭവന്‍ മണി, എന്‍.എഫ്. വര്‍ഗീസ്, സായികുമാര്‍, ഭീമന്‍ രഘു, നാരായണന്‍ നായര്‍, രാമു, ജി.കെ. പിള്ള, ശ്രീരാമന്‍, അഗസ്റിന്‍, പൂര്‍ണിമാ മോഹന്‍, ധന്യ, സുകുമാരി, മീനാ ഗണേഷ്, റോണ, യമുന എന്നിവരാണ് മറ്റഭിനേതാക്കള്‍.
സ്വയംവരപ്പന്തല്‍
ശ്രീനിവാസന്‍ തിരക്കഥ തയ്യാറാക്കി ഹരികുമാര്‍ സംവിധാനം ചെയ്ത സ്വയംവരപ്പന്തലാണ് മറ്റൊരു ഓണച്ചിത്രം. ജയറാം നായകനാകുന്ന ഈ ചിത്രത്തില്‍ സംയുക്താവര്‍മ്മ നായികയാകുന്നു. ശ്രീനിവാസന്‍, ലാലു അലക്സ്, മണിയന്‍പിള്ള രാജു, ജനാര്‍ദ്ദനന്‍, സുധീഷ്, മാമുക്കോയ, കുഞ്ചന്‍, ശ്രീരാമന്‍, വെട്ടിക്കിളി പ്രകാശ്, ജയകൃഷ്ണന്‍, കെ.പി.എ.സി. ലളിത, ബിന്ദു പണിക്കര്‍, അംബിക, മഞ്ജു, ലിസി ജോസ് എന്നിവരാണ് മറ്റഭിനേതാക്കള്‍. ഇവര്‍ക്കു പുറമെ ഏതാനും ബാലതാരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഒരു ചെറുപുഞ്ചിരി
എം.ടി. വാസുദേവന്‍ നായര്‍ രചനും സംവിധാനവും നിര്‍വഹിച്ച ഒരു ചെറുപുഞ്ചിരിയും ഓണത്തിനെത്തുന്നുണ്ട്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പി.കെ. വേണുക്കുട്ടന്‍ നായര്‍, അലിയാര്‍, തമ്പി കണ്ണന്താനം, ജയകൃഷ്ണന്‍, മുകുന്ദന്‍, മാധവന്‍, നിര്‍മ്മല, ശ്രീനി വിസന്‍, സിന്ധു, ലെന, ശ്രീദേവി ഉണ്ണി, മങ്ക മഹേഷ്, റോസ്ലിന്‍, ശാരദ, ജാസ്മിന്‍, രമ, മേരി എന്നിവരഭിനയിക്കുന്നു.
മധുരനൊമ്പരക്കാറ്റ്
ബിജുമേനോനും സംയുക്താവര്‍മ്മയും നായികാനായകന്മാരായി അഭിനയിക്കുന്ന മധുരനൊമ്പരക്കാറ്റും ഓണത്തിനെത്തുന്നു. കമലാണ് സംവിധായകന്‍. ശ്രീനിവാസന്‍, നെടുമുടിവേണു, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ശ്രീരാമന്‍, മാള, വിമല്‍രാജ്, ടി.പി. മാധവന്‍, കാവ്യാമാധവന്‍, കെ.പി.എ.സി. ലളിത, മേഘ, സിന്ധു എന്നിവരാണ് മറ്റഭിനേതാക്കള്‍.
നക്ഷത്രങ്ങള്‍ പറയാതിരുന്നത്
മുകേഷ് നായകനായി അഭിനയിക്കുന്ന നക്ഷത്രങ്ങള്‍ പറയാതിരുന്നത് ആണ് ഓണത്തിനെത്തുന്ന മറ്റൊരു ചിത്രം. ദിവ്യാ ഉണ്ണിയാണ് നായിക. ലാല്‍, ഹരിശ്രീ അശോകന്‍, രാജന്‍ പി. ദേവ്, ശിവജി, നരേന്ദ്രപ്രസാദ്, ഇന്നസെന്റ്, ചേര്‍ത്തല ലളിത, ശാന്തകുമാരി, അഞ്ജലി എന്നിവര്‍ക്കു പുറമെ ജയഭാരതിയും ഈ ചിത്രത്തില്‍ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സി.എസ്. സുധേഷാണ് സംവിധായകന്‍.
ജോക്കര്‍
ലോഹിതദാസ് സംവിധാനം ചെയ്യുന്ന ജോക്കറാണ് ഓണത്തിനെത്തുന്ന ദിലീപ് ചിത്രം. മന്യയാണ് നായിക. നിഷാന്ത് സാഗര്‍, ബഹദൂര്‍, മാമുക്കോയ, ബിന്ദു പണിക്കര്‍ എന്നിവരും പ്രധാന അഭിനേതാക്കളാണ്.


Click it and Unblock the Notifications