അടുത്ത വര്‍ഷം മമ്മൂട്ടി ആദ്യം ചെയ്യുന്ന ചിത്രമേതാണെന്ന് അറിയാമോ
മലയാളത്തിന് പുറമെ ഇപ്പോള്‍ തമിഴിലും തിരക്കിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. രണ്ട് ചിത്രങ്ങള്‍ തമിഴില്‍ കരാറൊപ്പിട്ടിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. മലയാളത്തില്‍ ഈ വര്‍ഷം ചെയ്യാന്‍ മമ്മൂട്ടിയ്ക്കിനി ഡേറ്റില്ല.
അടുത്ത വര്‍ഷം ആദ്യം ചെയ്യുന്ന ചിത്രത്തിന്റെ കാര്യത്തില്‍ തീരുമാനമായി. ടു കണ്‍ട്രീസിന് ശേഷം സഹോദരങ്ങളായ ഷാഫിയും റാഫിയും ഒന്നിയ്ക്കുന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടി അടുത്ത വര്‍ഷം ആദ്യം അഭിനയിക്കുക.

നേരത്തെ റാഫി - മെക്കാര്‍ട്ടിന്‍ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രമായ മായാവിയില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു. ആ വര്‍ഷത്തെ പണം വാരി ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു മായാവി. മായാവി കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
നിലവില്‍ ദിലീപ് നായകനാകുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് റാഫി. ഒക്ടോബറോടെ മമ്മൂട്ടി ചിത്രത്തിന്റെ എഴുത്തിലേക്ക് കടക്കും. ഷൂട്ടിങ് അടുത്ത വര്‍ഷം ആദ്യം ആരംഭിയ്ക്കും.


Click it and Unblock the Notifications











