മമ്മൂട്ടിയെ കണ്ടാല്‍ പിന്നെ ആരുടെ പിറകെയും ആരാധന മൂത്ത് അലയില്ല എന്ന് അനൂപ് മേനോന്‍

By Rohini

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും സിനിമയ്ക്ക് അകത്ത് തന്നെ വലിയൊരു ആരാധകരുടെ കൂട്ടമുണ്ട്. പലപ്പോഴും താരങ്ങള്‍ രണ്ടിലൊരാളുടെ പേര് പറയാന്‍ മടിയ്ക്കും. പല അവസരത്തിലും അനൂപ് മേനോന്‍ മോഹന്‍ലാലിനോടുള്ള തന്റെ ആരാധന പ്രകടിപ്പിച്ചിട്ടുണ്ട്. അഭിനയത്തില്‍ അനൂപ് ലാലിനെ അനുകരിക്കാന്‍ ശ്രമിയ്ക്കുന്നതായും ആരോപണമുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ അനൂപ് മമ്മൂട്ടിയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിയരിയ്ക്കുന്നു. മമ്മൂട്ടിയെ കണ്ടു കഴിഞ്ഞാല്‍ പിന്നെ മറ്റാരുടെയും പിറകെ ആരാധന മൂത്ത് നടക്കില്ല എന്നാണ് അനൂപ് പറയുന്നത്. മമ്മൂട്ടിയെ മാത്രമല്ല, ഗാനഗന്ധര്‍വ്വന്‍ യേശുദാസിനോടുള്ള തന്റെ ആരാധനയും അനൂപ് മേനോന്‍ വെളിപ്പെടുത്തുകയുണ്ടായി.

അനൂപ് പറഞ്ഞത്

അനൂപ് പറഞ്ഞത്

മമ്മൂട്ടിയെ കണ്ടവര്‍, യേശുദാസിന്റെ ശബ്ദം കേട്ടവര്‍ പിന്നെ മാറ്റാരുടെയും പുറകെ ആരാധനയുമായി അലയില്ലെന്നാണ് അനൂപ് മേനോന്‍ പറഞ്ഞത്

അനൂപ് മാത്രം പോയില്ല

അനൂപ് മാത്രം പോയില്ല

ദുബായില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് ഇത് പറയാനുള്ള സാഹചര്യമുണ്ടായത്. പരിപാടിയിലെ പ്രധാന അതിഥികളായി അക്ഷയ് കുമാറും ജോണ്‍ എബ്രഹാവും എത്തിയപ്പോള്‍ അനൂപിനൊപ്പം ഉണ്ടായിരുന്നവര്‍ പലരും ഫോട്ടോയെടുക്കാന്‍ അവരോടൊപ്പം നിന്നു. എന്നാല്‍, താരം മാത്രം അതിനുള്ള താല്‍പ്പര്യം കാണിച്ചില്ലത്രേ.

എന്തുകൊണ്ട് മാറി നിന്നു

എന്തുകൊണ്ട് മാറി നിന്നു

അവരുടെ കൂടെ ഫോട്ടോയെടുക്കാതെ മാറി നിന്നത് കണ്ട സുഹൃത്ത് കാര്യം ചോദിച്ചപ്പോഴായിരുന്നു അനുപിന്റെ മറുപടി. 'മമ്മൂട്ടിയെ കണ്ടവര്‍, യേശുദാസിന്റെ ശബ്ദം കേട്ടവര്‍ പിന്നെ മാറ്റാരുടെയും പുറകേ ആരാധന മൂത്ത് അലയില്ലെന്നായിരുന്നു' അനൂപിന്റെ പ്രതികരണം.

മുന്‍പും പറഞ്ഞിട്ടുണ്ട്

മുന്‍പും പറഞ്ഞിട്ടുണ്ട്

മമ്മൂട്ടിയോടുള്ള തന്റെ ആരാധന മുന്‍പും അനൂപ് മേനോന്‍ പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയെ പോലെ തന്നെ വിക്കീല്‍ പഠനം പൂര്‍ത്തിയാക്കിയാണ് അനൂപും സിനിമയിലെത്തിയത്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ വ്യക്തിയാണ് മമ്മൂക്കയെന്ന് മുന്‍പൊരിക്കല്‍ അനൂപ് പറഞ്ഞിരുന്നു.

ലാലിനോടുള്ള ആരാധന

ലാലിനോടുള്ള ആരാധന

മമ്മൂട്ടിയുടെ മാത്രമല്ല, മോഹന്‍ലാലിന്റെയും വലി ആരാധകനാണ് അനൂപ് മേനോന്‍. ലാലിനൊപ്പം ധാരാളം സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയത്തില്‍ ലാലിനെ അനുകരിക്കാന്‍ അനൂപ് ശ്രമിക്കുന്നതായി ചിലര്‍ വിമര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X