»   » കഥാപാത്രങ്ങളായി ഒരു വാച്ചുമാനും പട്ടിയും മാത്രം

കഥാപാത്രങ്ങളായി ഒരു വാച്ചുമാനും പട്ടിയും മാത്രം

Posted By:
Subscribe to Filmibeat Malayalam

കഥയും കാശും കൈയ്യിലുണ്ടെങ്കിലും പിന്നെയും ഒരു സിനിമ ഒരുക്കാന്‍ എന്തൊക്കെ വേണം. പ്രധാനം, മനസ്സില്‍ കണ്ട കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിവുള്ള അഭിനേതാക്കളെയാണ്. കഥാപാത്രങ്ങളെ വച്ച് പരീക്ഷണം നടത്തുന്നവരുമുണ്ട്. അങ്ങനെ മലയാള സിനിമയില്‍ കഥാപാത്രത്തെ വച്ച് ഒരു പരീക്ഷണം നടത്തിയ സംവിധായകനാണ് ഹക്കീം.

കലാഭവന്‍ മണിയെ നായകനാക്കി ഹക്കീം ഒരുക്കിയ 'ദ ഗാര്‍ഡ്' എന്ന ചിത്രത്തില്‍ ഒരേ ഒരു കഥാപാത്രം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2001ല്‍ ഇറങ്ങിയ ചിത്രത്തില്‍ തോമച്ചന്‍, അപ്പു കുട്ടന്‍ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് കലാഭവന്‍ മണി അവതരിപ്പിച്ചത്.

Factory

എന്നാല്‍ ഇതില്‍ നിന്നല്‍പം മാറി ചിന്തിച്ചുകൊണ്ട് ഒരു മാറ്റവുമായെത്തുകയാണ് നവാഗതനായ മജോ സി മാത്യു. 'ദി ഫാക്ടറി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു വാച്ചുമാനും പട്ടിയും മാത്രമാണ് കഥാപാത്രങ്ങള്‍. പൂട്ടിയിട്ടിരിക്കുന്ന ഒരു ഫാക്ടറിയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

കലാഭവന്‍ നവാസാണ് വാച്ചമാന്റെ വേഷത്തിലെത്തുന്നത്. ഹാസ്യത്തിനും ഹൊററിനും പ്രാധാന്യം നല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ കൂടെയായ ചിത്രം ഒക്ടോബര്‍ 25ന് തിയേറ്ററുകളിലെത്തും.

English summary
Factory Malayalam movie written and directed by Majo Mathew will have one character which is being shouldered by Kalabhavan Navaz. The movie tells the tale of a person who works in a factory while the other workers are ghosts. Having elements of suspense, 'Factory' is produced by Inspire Films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam