ദിലീപിന് ഒരു കോടിയുടെ സെറ്റ്
സിനിമയുടെ സെറ്റിനായി എത്ര കോടി രൂപയും വേണമെങ്കില്‍ ചെലവിടാം എന്നതാണ് ഇപ്പോഴത്തെ രീതി. ദിലീപിന്റെ പുതിയചിത്രമായ മര്യാദരാമന് ഒരു കോടി രൂപയുടെ സെറ്റാണ് പൊള്ളാച്ചിയില്‍ ഒരുങ്ങുന്നത്. സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു കഥയും തിരക്കഥയും ഒരുക്കുന്നത് ദിലീപിന്റെ പതിവു ടീമായ ഉദയ്കൃഷ്ണ- സിബി കെ. തോമസ് ആണ്.
മുഴുനീള കോമഡി ചിത്രമാണ് മര്യാദരാമന്‍. പൂര്‍ണമായും പൊള്ളാച്ചിയിലാണ് ചിത്രീകരണം. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മാണം.

വൈശാഖ്, ജോണി ആന്റണി, അജയ് വാസുദേവ് എന്നിവരുടെ സഹസംവിധായകനായിരുന്നു സുരേഷ് ദിവാകര്‍. ഏകദേശം ആറുകോടി രൂപ ചെലവുവരുന്ന ചിത്രമാണിത്.
സിനിമയുടെ സെറ്റൊരുക്കാന്‍ എത്ര പണവും മുടക്കാമെന്നത് തമിഴ്, ഹിന്ദി സിനിമകളുടെ രീതിയായിരുന്നു. അതാണിപ്പോള്‍ മലയാളവും പിന്‍തുടരുന്നത്. ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത ഹായ് അയാം ടോണി എന്നചിത്രത്തിനു വേണ്ടി ബാംഗ്ലൂരില്‍ ഫഌറ്റ് ഒരുക്കിയത് മുക്കാല്‍ കോടി രൂപയ്ക്കായിരുന്നു. ദിലീപിന്റെ തന്നെ ശൃംഗാരവേലന് സെറ്റൊരുക്കിയത് അന്‍പതുലക്ഷം രൂപ മുടക്കിയായിരുന്നു. ഇത്രയും മുടക്കുമുതലില്‍ സെറ്റൊരുക്കുന്നതിന്റെ നേട്ടം സിനിമയില്‍ കാണുന്നുണ്ടോ എന്നുചോദിച്ചാല്‍ അതിനുത്തരമുണഅടാകില്ല. ഹായ്അയാം ടോണി ഒരാഴ്ച പോലും തിയറ്ററില്‍ കളിച്ചില്ല എന്നതാണു സത്യം. അപ്പോള്‍ ആനിര്‍മാതാവിനുണ്ടാകുന്ന നഷ്ടം ഊഹിക്കാവുന്നതേയുള്ളൂ.
ശൃംഗാരവേലനു ശേഷം ദിലീപും ഉദയ്-സബി ടീമും ഒന്നിക്കുന്നചിത്രമാണിത്. ഈ വര്‍ഷത്തെ ഓണത്തിനു രണ്ടു ടീമും ഇരുഭാഗത്തു നിന്നാണു പോരാടുന്നത്. മമ്മൂട്ടിയുടെ രാജാധിരാജയാണ് ഉദയ്-സിബിയുടെ ഓണച്ചിത്രം. സുധീഷ് ശങ്കര്‍ സംവിധാനംചെയ്യുന്ന വില്ലാളിവീരന്‍ ദിലീപിന്റെ ചിത്രവും. കൂട്ടുകാര്‍ തമ്മിലുള്ള മല്‍സരം അടുത്ത ചിത്രത്തെ ബാധിക്കുകയൊന്നുമില്ല.


Click it and Unblock the Notifications











