For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആത്മാർഥ സുഹൃത്തുക്കളിൽ ഒരാൾ', ഉണ്ണി മുകുന്ദനെ കുറിച്ച് നടൻ ബാല

  |

  കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദന്റെ പിറന്നാളായിരുന്നു സിനിമാ മേഖലയിൽ നിന്നുള്ള താരത്തിന്റെ പ്രിയപ്പെട്ടവരും ആരാധകരും ഉണ്ണി മുകുന്ദനെ ആശംസകൾ കൊണ്ട് പൊതിഞ്ഞു. ഇതുവരെയുള്ള പിറന്നാൾ ആഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മോഹൻലാലിനൊപ്പമായിരുന്നു ഉണ്ണിയുടെ പിറന്നാൾ ആ​ഘോഷം.

  ജീത്തു ജോസഫ് ചിത്രം 12ത് മാനിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാ‍ൽ, ഉണ്ണി മുകുന്ദൻ അടക്കമുള്ള വലിയ താരനിര ഇടുക്കിയിലാണിപ്പോൾ. മോഹൻലാലിനൊപ്പം നടൻ നടൻ ഉണ്ണി മുകുന്ദനും 12ത് മാനിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാളികളുടെ മസിലളിയന്റെ പിറന്നാൾ 12ത് മാൻ ടീമും ആഘോഷമാക്കിയിരുന്നു.

  അർധരാത്രി തന്നെ ഉണ്ണിയുടെ പിറന്നാൾ കേക്ക് മുറിച്ചു. മോഹൻലാലിന്റെ സാന്നിധ്യത്തിലായിരുന്നു പിറന്നാൾ ആഘോഷങ്ങൾ നടന്നത്. 12ത് മാൻ സെറ്റിൽ നിന്നുള്ള ആ​ഘോഷങ്ങളുടെ വീഡിയോകളും വൈറലായിരുന്നു. കുഞ്ചാക്കോ ബോബൻ, ടൊവിനോ, പൃഥ്വിരാജ് തുടങ്ങിയവരെല്ലാം ഉണ്ണിക്ക് പിറന്നാൾ ആശംസിച്ച് രം​ഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ നടൻ ബാല പ്രിയ സുഹൃത്തിന് നേർന്ന ആശംസ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'ചലച്ചിത്രമേഖലയിലെ ആത്മാർത്ഥമായി സംസാരിക്കുന്ന ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാൾ. നിങ്ങളെപ്പോലെ ഒരു സുഹൃത്തിനെ ലഭിച്ചതിൽ സന്തോഷിക്കുന്നൂ ഉണ്ണി... ജന്മദിനാശംസകൾ' എന്നായിരുന്നു ബാല കുറിച്ചത്. ഒപ്പം ബാലയുടെ രണ്ടാം വിവാഹത്തിൽ ഉണ്ണി പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയും ബാല പങ്കുവെച്ചിരുന്നു.

  എലിസബത്താണ് നടൻ ബാലയുടെ ഭാര്യ. കുടുംബാംഗങ്ങളും സിനിമാരംഗത്തെ വളരെ കുറച്ച് സുഹൃത്തുക്കളും മാത്രമായി ലളിതമായി നടന്ന ബാല-എലിസബത്ത് വിവാഹ റിസപ്ഷനിൽ പങ്കെടുക്കുകയും മനോഹരമായി ​ഗാനം ആലപിക്കുകയുമെല്ലാം ഉണ്ണി മുകുന്ദൻ ചെയ്തിരുന്നു. അതേസമയം ബാലയുടെ മകൾ അവന്തികയുടെ പിറന്നാളിന് ആശംകളോ ഒന്നും ബാല അറിയിക്കാതിരുന്നതിൽ ബാലയെ വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തി. സുഹൃത്തിന്റെ പിറന്നാളിന് ആശംസകൾ നേരുകയും വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു.

  എന്നാൽ മകളെ നിങ്ങൾ പൂർണമായും ഉപേക്ഷിച്ചോ എന്നൊക്കെയാണ് ബാലയ്ക്കെതിരെ വന്ന കമന്റുകൾ. ബാലയുടെയും ​ഗായിക അമൃതയുടെയും ആദ്യ വിവാ​ഹത്തിൽ അവർക്ക് ജനിച്ച മകളാണ് പാപ്പു എന്ന് ഓമനിച്ച് വിളിക്കുന്ന അവന്തിക. കഴിഞ്ഞ വർഷം വരെ മകൾക്ക് വേണ്ടി പ്രത്യേക വീഡിയോയും കുറിപ്പുമെല്ലാം ബാല പങ്കുവെച്ചിരുന്നു. ഇത്തവണ അതൊന്നും കണ്ടില്ലെന്നും മറ്റൊരു വിവാഹം കഴിച്ചപ്പോൾ ബാല മകളെ മറന്നുവെന്നുമാണ് ബാലയ്ക്കെതിരെ വിമർശനമായി വന്നത്.

  അതേസമയം പാപ്പുവിന്റെ പിറന്നാൾ ഇത്തവണ വിനോദയാത്രകളും പാർട്ടിയും കേക്ക് കട്ടിങുമെല്ലാമായി ആഘോഷമായാണ് അമൃതയും കുടുംബവും കൊണ്ടാടിയത്. സൈമ അവാർഡ്സിൽ പങ്കെടുക്കാനായി പോയിരുന്ന അമൃത മകളുടെ പിറന്നാൾ ആഘോഷിക്കാൻ ഉടൻ തന്നെ മടങ്ങിയെത്തിയിരുന്നു. ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു അവന്തികയുടെ പിറന്നാൾ ആഘോഷം. അമൃതയും അച്ഛൻ സുരേഷും അമ്മ ലൈലയും അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷും ചേർന്നാണ് പാപ്പുവിന് വേണ്ടി പിറന്നാൾ ആഘോഷം ഒരുക്കിയത്. അവന്തികയുടെ ഒമ്പതാം പിറന്നാൾ ആയിരുന്നു ഈ മാസം 21ന് കഴിഞ്ഞത്.

  ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകരുടെ സമ്മാനം

  മകൾ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ അമൃത സുരേഷ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ പരിചിതരാവുകയും പ്രണയത്തിലാവുകയും ചെയ്തവരാണ് ബാലയും-അമൃതയും ഇവരുടെ വിവാഹം 2010ലായിരുന്നു. 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ബാലയുടേതായി ഇനി റിലീസിനെത്താനുള്ള സിനിമ രജനികാന്ത് സിനിമ അണ്ണാത്തയാണ്. ഷൂട്ടിങ് പൂർത്തീകരിച്ച ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. നയൻതാര നായികയായിരിക്കുന്ന സിനിമ ദീപാവലി റീലിസായി തിയേറ്ററുകളിലെത്തിയേക്കും. സിരുത്തൈ ശിവയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വില്ലനായിട്ടാണ് ബാല ചിത്രത്തിൽ എത്തുന്നത്.

  Read more about: unni mukundan bala tamil
  English summary
  'one of my true friend', Bala's Facebook post wishing actor Unni Mukundan on his birthday goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X