സൂപ്പർ താരം സിനിമയിൽ നിന്നും വിട പറയും! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെലിബ്രിറ്റി ജ്യോതിഷി വേണു സ്വാമി
താരങ്ങളെ കുറിച്ച് വലിയ പ്രവചനങ്ങളൊക്കെ നടത്തുന്ന ജോത്സ്യന്മാരുണ്ട്. അത്തരത്തില്‍ ഐശ്വര്യ റായിയുടെ മകളെ മുതലിങ്ങോട്ട് നിരവധി താരങ്ങളുടെ ഭാവിയെ കുറിച്ച് പ്രവചിച്ച പ്രശസ്തരായ സെലിബ്രിറ്റി ജ്യോതിഷിമാരുണ്ട്. അത്തരത്തില്‍ ജനപ്രിയനായി മാറിയ ആളാണ് വേണു സ്വാമി. പുതുവര്‍ഷത്തോടനുബന്ധിച്ച് അദ്ദേഹം നടത്തിയ പ്രവചനമാണ് ഇപ്പോള്‍ തരംഗമാവുന്നത്.
അടുത്തിടെ പ്രഭാസ് നായകനായ സിനിമയെ കുറിച്ച് വേണു സ്വാമി ചില പ്രവചനം നടത്തിയിരുന്നു. പിന്നാലെ ഒരു സ്റ്റാര്‍ ഹീറോയെ പറ്റിയും സ്റ്റാര്‍ ആങ്കറുടെ ജീവിതത്തെക്കുറിച്ചും ആരാധകരെ പോലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വേണു നടത്തിയിരിക്കുന്നത്. വിശദമായി വായിക്കാം.

പ്രശസ്ത ജ്യോതിഷിയെന്ന നിലയിലാണ് വേണു സ്വാമി ജനപ്രിയനാകുന്നത്. അദ്ദേഹം പറഞ്ഞതൊക്കെ ഏറെക്കുറെ ശരിയാണെന്ന് പലരും വിശ്വസിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ജ്യോത്സന്‍ രംഗത്ത് വന്നിരിക്കുന്നത്. പുതുവര്‍ഷത്തോട് അനുബന്ധിച്ചാണ് ഇനി നടക്കാന്‍ പോവുന്ന ചില കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. ഈ വര്‍ഷം സിനിമാ മേഖലയില്‍ സംഭവിക്കുന്ന സംഭവവികാസങ്ങളെ പറ്റി സംസാരിക്കുമ്പോഴാണ് ഒരു സൂപ്പര്‍ താരത്തെ കുറിച്ച് പറഞ്ഞത്.
ഒരു സൂപ്പര്‍ താരം ഈ വര്‍ഷം സിനിമാ മേഖലയോട് വിട പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആരോഗ്യപരമായ കാരണങ്ങളാല്‍ സിനിമയില്‍ നിന്ന് നിന്ന് വിട്ടുനില്‍ക്കുമെന്നും ഈ വര്‍ഷമോ അടുത്ത വര്‍ഷമോ താന്‍ വ്യവസായം വിടുമെന്ന് നടന്‍ പറഞ്ഞേക്കുമെന്നും വേണു സ്വാമി പറയുന്നു. എന്നാല്‍ ആ സൂപ്പര്‍ താരം ആരാണെന്ന് അദ്ദേഹം പറഞ്ഞില്ല. നടന്റെ പേര് പറയാതെ വേണു സ്വാമി ഇക്കാര്യത്തില്‍ സേഫ് ഗെയിം കളിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.
ഇതിനൊപ്പം ഒരു സ്റ്റാര്‍ അവതാരകനെ കുറിച്ചുള്ള കാര്യവും പ്രവചിച്ചിരിക്കുകയാണ്. ഇന്‍ഡസ്ട്രിയിലെ ഒരു സ്റ്റാര്‍ അവതാരകന്റെ വ്യക്തിജീവിതം തുറന്നു കാട്ടപ്പെടുമെന്നും അതോടെ അയാള്‍ പെരുവഴിയിലെത്തുന്ന അവസ്ഥയായിരിക്കുമെന്നും സ്വാമി പറഞ്ഞു.

വ്യക്തിജീവിതത്തില്‍ അവരുടെ പങ്കാളി എത്രമാത്രം വേദനയും ബുദ്ധിമുട്ടും അനുഭവിക്കുന്നുവെന്ന് പുറംലോകം അറിയുമെന്നും ഇത് എല്ലാവരെയും അമ്പരപ്പിക്കുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്.
നിരവധി സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിച്ചാണ് ജ്യോതിഷി വേണു സ്വാമി സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനം നടന്നതോട് കൂടിയാണ് വേണു സ്വാമി വലിയ സെലിബ്രിറ്റിയായി. ഇരുവരും പിരിയുമെന്ന് അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു. ഇത് സത്യമായതോടെ താരങ്ങള്‍ക്കും വിശ്വാസമായി. മാത്രമല്ല സാമന്തയ്ക്ക് രണ്ടാമതൊരു വിവാഹം കഴിച്ചാലും അതും വിജയമാകില്ലെന്നാണ് അദ്ദേഹം പറയുന്നത്.
സാമന്തയുടെ ജാതകത്തിലുള്ള കാര്യമാണെന്നും നടന്‍ ചിരഞജീവിയുടെ മകള്‍ക്കും ഇതുപോലൊരു ജാതകമാണെന്നാണ് സ്വാമിയുടെ വെളിപ്പെടുത്തല്‍. ഇതിന് ശേഷം സ്വാമിയെ വിളിച്ച് താരങ്ങളടക്കം പ്രശസ്തരായവര്‍ പ്രത്യേക പൂജ നടത്തുകയും ചെയ്യാറുണ്ട്. എന്തായാലും വേണു സ്വാമി ഉദ്ദേശിച്ച സൂപ്പര്‍താരം ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications