Just In
- 27 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 36 min ago
'ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫഹദ് ഫാസില്‍ പോലീസായി ടീസറെത്തി
വെള്ളിത്തിരയില്‍ വ്യത്യസ്ത വേഷങ്ങള്‍ പകര്‍ന്നാടുന്ന ഫഹദ് ഫാസില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അടുത്ത ചിത്രത്തിലെത്തുന്നത് എന്ന് കേട്ടതുമുതല്‍ ആരാധകര്‍ ആംകാക്ഷയോടെ കാത്തിരിക്കുകയാണ്. ഇനി അധികം വൈകില്ല. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന വണ്‍ ബൈ ടു എന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്നത്. മുരളി ഗോപി രണ്ട് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഹണി റോസാണ് നായിക. പ്രമുഖ സംവിധായകന് ശ്യാമപ്രസാദും ഒരു കഥാപാത്രമായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ശ്രദ്ധാബിന്ദു.
ഇവരെ കൂടാതെ ശ്രുതി രാമ കൃഷ്ണന്, അശ്വിന് മാത്യു, അഴകന് പെരുമാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജെയ്മോന്റേതാണ് തിരക്കഥ. ജോമോന് തോമസ് ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ബാംഗ്ലൂര്‍, മൈസൂര്‍, പാലക്കാട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം. രജനീകാന്തിന്റെ കൊച്ചടിയാനൊപ്പം മത്സരിക്കാനാണ് വണ്‍ ബൈ ടു തിയേറ്ററിലെത്തുന്നത്.

ഫഹദ് ഫാസില്‍ പോലീസായി ടീസറെത്തി
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന് ശേഷം ഒരുണ് കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍ ബൈ ടു

ഫഹദ് ഫാസില്‍ പോലീസായി ടീസറെത്തി
വ്യത്യസ്തമായ വേഷങ്ങള്‍ ഒറുപാട് ചെയ്തിട്ടുള്ള ഫഹദ് ഫാസില്‍ വണ്‍ ബൈ ടുവില്‍ എത്തുന്നത് ഒരു പൊലീസ് ഓഫീസറായാണ്. ഇതാദ്യമായാണ് ഫഹദ് പോലീസാകുന്നത്.

ഫഹദ് ഫാസില്‍ പോലീസായി ടീസറെത്തി
ചിത്രത്തില്‍ ഡബ്ള്‍ റോളിലാണ് മുരളി ഗോപി എത്തുന്നതെന്നാണ് കേള്‍ക്കുന്നത്.

ഫഹദ് ഫാസില്‍ പോലീസായി ടീസറെത്തി
ശക്തമായ ഒരു സ്ത്രീകഥാപാത്രമായാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്.

ഫഹദ് ഫാസില്‍ പോലീസായി ടീസറെത്തി
ഡയമഡ് നക്ലൈസ്, 22 ഫീമെയില്‍ കോട്ടയം, ചാപ്പാകുരിശ് തുടങ്ങിയ ചിത്രങ്ങളിലൂടെ ന്യൂജനറേഷന് നായകനെന്ന് പേരെടുത്ത ഫഹദ് ഈ ചിത്രത്തില്‍ പൂര്‍ണമായും ഒരു കുടുംബനാഥന്റെ വേഷത്തിലാണ് എത്തുന്നത്.

ഫഹദ് ഫാസില്‍ പോലീസായി ടീസറെത്തി
ശ്രുതി രാമ കൃഷ്ണന്, അശ്വിന് മാത്യു, അഴകന് പെരുമാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഫഹദ് ഫാസില്‍ പോലീസായി ടീസറെത്തി
ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്

ഫഹദ് ഫാസില്‍ പോലീസായി ടീസറെത്തി
ജെയ്മോന്റേതാണ് തിരക്കഥ. ജോമോന് തോമസ് ക്യാമറ കൈകാര്യം ചെയ്യന്നു. രാഗേഷ് ബാഹുലയനാണ് ചിത്രം നിര്‍മിക്കുന്നത്.

ഫഹദ് ഫാസില്‍ പോലീസായി ടീസറെത്തി
മാര്‍ച്ച് 21നാണ് വണ്‍ ബൈ ടുവിന്റെ റിലീസ്. രജനീകാന്തിന്റെ കൊച്ചടിയനൊപ്പമായിരിക്കും ഫഹദിന്റെ മത്സരം