വണ്‍വെ ടിക്കറ്റും മിഴികള്‍ സാക്ഷിയും പ്രദര്‍ശനത്തിനെത്തി
2008ലെ പൃഥിരാജിന്റെ ആദ്യ ചിത്രമായ വണ്‍വെ ടിക്കറ്റിന് വമ്പന്‍ തുടക്കം. കേരളമൊട്ടാകെ അറുപതിലധികം കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിച്ചിട്ടുള്ള ചിത്രം പൃഥിയുടെ ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്‌ത ചിത്രമെന്ന പദവി സ്വന്തമാക്കി.
വണ്‍വെ ടിക്കറ്റിന്റെ പ്രധാന ആകര്‍ഷണം സൂപ്പര്‍ താരം മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നതു തന്നെയാണ്. കഥ പറയുമ്പോളിനു ശേഷം മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന ചിത്രം അണിയറ പ്രവര്‍ത്തകരില്‍ വന്‍ പ്രതീക്ഷയാണ് വളര്‍ത്തിയിട്ടുള്ളത്. കഥ പറയുമ്പോളിലെ മമ്മൂട്ടിയുടെ അതിഥി വേഷം സിനിമയുടെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചിരുന്നു.
മമ്മൂട്ടിയുടെ കടുത്ത ആരാധകനായി പൃഥി വേഷമണിയുന്ന ചിത്രത്തിലൂടെ ഒരു സൂപ്പര്‍ താരത്തിന്റെ ആരാധകന്റെ ജീവിത സംഘര്‍ഷങ്ങളാണ് സംവിധായകന്‍ ബിപിന്‍ പ്രഭാകര്‍ ആവിഷ്‌ക്കരിയ്‌ക്കുന്നത്.
അതിനിടെ മലയാളത്തിലെ മറ്റൊരു സൂപ്പര്‍ താരമായ മോഹന്‍ലാല്‍ അതിഥി താരമായെത്തുന്ന മിഴികള്‍ സാക്ഷിയും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. സിനിമയെ ഗൗരവമായി നോക്കിക്കാണുന്ന പ്രേക്ഷകരെ ലക്ഷ്യമിട്ട് നിര്‍മിച്ചിട്ടുള്ള ചിത്രം 36 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്‌തിട്ടുള്ളത്.
നഷ്ടപ്പെട്ട മകനെ തേടുന്ന ഒരു അമ്മയായി സുകുമാരി വേഷമണിയുന്ന ചിത്രം അശോക് ആര്‍ നാഥാണ് സംവിധാനം ചെയ്‌തിരിയ്‌ക്കുന്നത്. വളരെ ചുരുങ്ങിയ ചെലവില്‍ പൂര്‍ത്തിയാക്കിയ മിഴികള്‍ സാക്ഷി റീലിസിംഗ് കേന്ദ്രങ്ങളില്‍ രണ്ടാഴ്‌ച പൂര്‍ത്തിയാക്കിയാല്‍ ലാഭം നേടുന്ന വിധത്തിലാണ് ഒരുക്കിയിട്ടുള്ളത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











