പൃഥ്വിരാജിന്റെ വണ്‍വേ ടിക്കറ്റ്
ചോക്ലേറ്റ് സൂപ്പര്‍ ഹിറ്റാവുകയും പിന്നാലെ കങ്കാരു ശരാശരി വിജയം നേടുകയും ചെയ്തതോടെ പൃഥ്വിരാജിന് സിനിമ വിജയിപ്പിക്കാനാവുന്ന താരമെന്ന പരിവേഷമാണ് കിട്ടിയിരിക്കുന്നത്. പുതിയ ഒരു പിടി പ്രൊജക്ടുകള്‍ പൃഥ്വിരാജിനെ തേടിയെത്തുകയാണ്.
തലപ്പാവ് ആണ് ഏറ്റവുമൊടുവിലായി പൂര്‍ത്തിയായ പൃഥ്വിരാജ് ചിത്രം. ബാബു ജനാര്‍ദ്ദനനാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചത്. ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതുന്ന മറ്റൊരു ചിത്രത്തില്‍ കൂടി പൃഥ്വിരാജ് വേഷമിടുന്നു.
വണ്‍വേ ടിക്കറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ബിപിന്‍ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് നായകനായ കാക്കിയിലൂടെയാണ് ബിപിന്‍ പ്രഭാകര്‍ സംവിധായകനായി അരങ്ങേറിയത്.
മാര്‍ച്ച് രണ്ടാം വാരത്തോടെ വണ്‍വേ ടിക്കറ്റിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പൂജ ഫിബ്രവരി 12ന് തിരുവനന്തപുരത്ത് നടക്കും.


Click it and Unblock the Notifications