ഓണ്‍ലൈന്‍ വിമര്‍ശനം; സത്യന്‍ അന്തിക്കാടിന് മാടമ്പി സംസ്‌കാരമാണെന്ന് ഡോ. ബിജു

By Anwar Sadath

കൊച്ചി: പ്രമുഖ മാധ്യമത്തിലെ കോളത്തിലൂടെ ഓണ്‍ലൈന്‍ നിരൂപകരെ പരിഹസിച്ച സത്യന്‍ അന്തിക്കാടിനെതിരെ സംവിധായകന്‍ ഡോ. ബിജു രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയ മറുപടിയില്‍ സത്യന്‍ അന്തിക്കാടിന് മാടമ്പി സംസ്‌കാരമാണെന്ന് ബിജു വിമര്‍ശിക്കുന്നു. നിരൂപകന്‍ മനീഷ് നാരായണന് എതിരെയായിരുന്നു സത്യന്‍ അന്തിക്കാട് പേരെടുത്ത് പറയാതെ വിമര്‍ശച്ചത്.

എന്നും എപ്പോഴും എന്ന ചിത്രത്തെക്കുറിച്ച് മനീഷ് നാരായണന്‍ സൗത്ത് ലൈവ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ നിരൂപണം എഴുതിയിരുന്നു. പഴയ സത്യന്‍ അന്തിക്കാട് പടങ്ങളില്‍ നിന്നും ഒട്ടും വിഭിന്നമല്ല പുതിയ സിനിമയെന്നായിരുന്നു മനീഷിന്റെ നിരൂപണം. എന്നാല്‍, ഇത്തരത്തില്‍ ഓണ്‍ലൈന്‍ നിരൂപണം ചെയ്യുന്നവര്‍ വിവരമില്ലാത്തവരാണെന്നായിരുന്നു സത്യന്റെ മറുപടി.

drbiju-sathyan-anthhikkad

കലാപാരമ്പര്യമുള്ളവരാണ് വിമര്‍ശിക്കേണ്ടതെന്നും ഏതോ ഒരു ചാനലില്‍ അവതാരകനായ ആള്‍ അതിന് അര്‍ഹനല്ലെന്നും മട്ടില്‍ സത്യന്‍ ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വിമര്‍ശകന് കലാപാരമ്പര്യം വേണമെന്ന് സത്യന്‍ പറയുമ്പോള്‍ അങ്ങിനെ പറയുന്നവരുടെ മനസ്സിലുള്ള ബോധം മറ്റുള്ളവരെല്ലാം അടിയാളന്‍മാരാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന പഴയ മാടമ്പി സംസ്‌കാരത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ലെന്നാണ് ബിജുവിന്റെ നിരീക്ഷണം.

വിമര്‍ശനങ്ങളെ നേരിടേണ്ടത് വിമര്‍ശിക്കുന്നവരുടെ പാരമ്പര്യവും കുല മഹിമയും യോഗ്യതയും ചോദ്യം ചെയ്തു കൊണ്ടല്ല മറിച്ചു സ്വന്തം സൃഷ്ടികളുടെ ആര്‍ജ്ജവത്തിലൂടെയും പ്രതിബദ്ധതയിലൂടെയും കലാ മൂല്യത്തിലൂടെയും ഒക്കെ ആവണം. അതിന് ആദ്യം വേണ്ടത് സിനിമ തട്ടിക്കൂട്ട് പരിപാടിയിലൂടെ ഒപ്പിക്കുന്ന ഒരു കച്ചവട ചരക്കാണെന്ന വിശ്വാസം ഉപേക്ഷിക്കുകയാണെന്നും ബിജു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X