»   » മമ്മൂട്ടിയ്ക്കല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല, തമിഴ് സംവിധായകന്‍ കാത്തിരുന്നത് വര്‍ഷങ്ങളോളം

മമ്മൂട്ടിയ്ക്കല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല, തമിഴ് സംവിധായകന്‍ കാത്തിരുന്നത് വര്‍ഷങ്ങളോളം

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു സിനിമയുടെ കഥയുടെ എഴുത്ത് പുരോഗമിയ്ക്കുന്ന സമയത്ത് ആ ചിത്രത്തില്‍ ആരൊക്കെ അഭിനയിച്ചാല്‍ നന്നാകും എന്ന് എഴുത്തുകാരന്റെയും സംവിധായകന്റെയും മനസ്സില്‍ ചില ഏകദേശ രൂപങ്ങളുണ്ടാവും.

അഞ്ജലി ഗ്ലാമര്‍ വേഷങ്ങള്‍ നിര്‍ത്തുന്നു, കാരണം മമ്മൂട്ടി

പേരന്‍പ് എന്ന ചിത്രത്തിന്റെ പുരോഗമന ഘട്ടത്തില്‍ സംവിധായകന്‍ റാമിന്റെ മനസ്സില്‍ ഒരേ ഒരു മുഖം മാത്രമേയുണ്ടായിരുന്നുള്ളൂ, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മുഖം. പേരന്‍പിലെ വേഷം മമ്മൂട്ടി തന്നെ ചെയ്യണം എന്ന് ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ റാമിന് നിര്‍ബന്ധവുമുണ്ടായിരുന്നു.

കാത്തിരുന്നു, വര്‍ഷങ്ങളോളം

മമ്മൂട്ടി തന്നെ പേരന്‍പ് ചെയ്യണം എന്ന നിര്‍ബന്ധമുള്ളത് കൊണ്ട് റാം വര്‍ഷങ്ങളോളം നടന്റെ ഡേറ്റ് കിട്ടാന്‍ വേണ്ടി കാത്തിരുന്നു എന്നാണ് കേട്ടത്. ഒടുവില്‍ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയതോടെ 2016 ന്റെ തുടക്കത്തില്‍ ചിത്രീകരണം ആരംഭിച്ചു.

എന്താണ് പേരന്‍പ്

അച്ഛന്‍ - മകള്‍ സ്‌നേഹ ബന്ധത്തിന്റെ കഥയാണ് പേരന്‍പ്. മമ്മൂട്ടി അമുഥന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ അഞ്ജലിയാണ് നായിക. ശരത്ത് കുമാര്‍, കനിഹ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.

പുരസ്‌കാരം മണക്കുന്നു

അവാര്‍ഡ് ജൂറികള്‍ കണ്ണടച്ചില്ലെങ്കില്‍, പേരന്‍പിലെ വേഷം മമ്മൂട്ടിയ്ക്ക് നാലാമത്തെ ദേശീയ പുരസ്‌കാരം നേടി കൊടുക്കും എന്നാണ് കേള്‍ക്കുന്നത്. മറ്റ് പുരസ്‌കാരങ്ങളും ഈ ചിത്രത്തിലൂടെ മമ്മൂട്ടിയെ തേടിയെത്തുമത്രെ. അത്രയ്ക്ക് കാമ്പുള്ള വേഷമാണ് അമുഥന്‍. മികച്ച തമിഴ് ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ തങ്കമീന്‍കള്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് റാം.

പേരന്‍പ് എപ്പോള്‍ റിലീസ്?

2017 ഫെബ്രുവരിയില്‍ പേരന്‍പ് റിലീസ് ചെയ്യും എന്നാണ് വിവരം. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. തമിഴ് പതിപ്പിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി. മമ്മൂട്ടിയുടെ ആവശ്യാര്‍ത്ഥം മലയാളത്തിലും ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്യും.

English summary
Only Mammootty can do this film; says Ram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam