പ്രേക്ഷകര്‍ വിചാരിച്ചാല്‍ പൈറസി തടയാം; വിജയ് യേശുദാസ്
പ്രേക്ഷകര്‍ വിചാരിച്ചാല്‍ മാത്രമേ സിനിമ പൈറസി തടയാന്‍ കഴിയുക ഉള്ളൂ എന്ന് വിജയ് യേശുദാസ്. നമ്മുടെ നിയമ സംവിധാനം വളരെ ദുര്‍ലഭമാണെന്നതിനാല്‍, വ്യാജ കോപ്പി കാണില്ലന്ന് ഓരോ പ്രേക്ഷകനും തീരുമാനമെടുക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള വ്യാജന്മാരെ തടയാനാകൂ എന്ന് വിജയ് യേശുദാസ് പറഞ്ഞു. പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നതില്‍ പ്രതികരിക്കുകയായിരുന്നു വിജയ് യേശുദാസ്.

പ്രേമത്തിന്റെ വ്യാജ കോപ്പി പ്രചരിക്കുന്നതിനെതിരായ പ്രതിഷേധത്തിന് പിന്തുണയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലശ്ശേരിയും രംഗത്ത് വന്നിരുന്നു. ഒരു സിനിമ കാണുന്നതിനു മുമ്പോ ഷെയര്‍ ചെയ്യുന്നതിനു മുമ്പോ ആ സിനിമയ്ക്ക് പിന്നിലെ പ്രയത്‌നത്തെ കുറിച്ച് ചിന്തിക്കണമെന്നും, ലിജോ ജോസ് പെല്ലശ്ശേരി തന്റെ ഫേ സ് ബുക്കില്‍ കുറിച്ചു.
ചിത്രത്തിന്റെ വ്യാജ കോപ്പി പ്രചരിപ്പിക്കുന്നതില്‍ പ്രതികരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നിവിന്‍ പോളിയും രംഗത്ത് വന്നിരുന്നു. വ്യാജന്മാരെ പിടികൂടുന്നതില്‍ വൈകുന്നത് പ്രതിഷേധിച്ചാണ് നിവിന്‍ പോളി ഫേസ്ബുക്കില്‍ എഴുതിയത്.


Click it and Unblock the Notifications