ഒന്നാണ് നമ്മളിനെ വിജയിപ്പിച്ചവര്‍! സന്തോഷത്തോടെ മോഹന്‍ലാലും സംഘവും! ചിത്രം വൈറല്‍! കാണൂ!

അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല കേരളം. പ്രിയപ്പെട്ടതെല്ലാം നഷ്ടമായപ്പോള്‍ വിങ്ങലടക്കി ക്യാംപുകളില്‍ കഴിയുകയായിരുന്നു പലരും. ജീവനെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസത്തിലായിരുന്നു മിക്കവരും. കേരളത്തെ സഹായിക്കാനായി സിനിമാലോകം ഒന്നടങ്കം രംഗത്തുവന്നിരുന്നു. നവകേരള നിര്‍മ്മാണമെന്ന ലക്ഷ്യവുമായാണ് താരസംഘടനയായ എഎംഎംഎയുടെ നേതൃത്വത്തില്‍ പ്രത്യേക സ്റ്റേജ് ഷോ നടത്തിയത്. അബുദാബിയില്‍ വെച്ചായിരുന്നു ഒന്നാണ് നമ്മള്‍ അരങ്ങേറിയത്. സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ച് താരങ്ങളെല്ലാം പരിപാടിക്കായി അണിനിരന്നിരുന്നു.

റിഹേഴ്‌സല്‍ ക്യാംപിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമൊക്കെ ആഘോഷമാക്കി മാറ്റുകയായിരുന്നു പരിപാടി. കണ്ണഞ്ചിപ്പിക്കുന്ന നൃത്തവിസ്മയങ്ങളോടൊപ്പം പൊട്ടിച്ചിരിയുണര്‍ത്തുന്ന സ്‌കിറ്റുകളുമുണ്ടായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും യുവതാരങ്ങളും ഒരുമിച്ചെത്തിയ സ്‌കിറ്റ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി നൃത്തവും പാട്ടും പൊട്ടിചച്ചിരിയുമൊക്കെയായാണ് താരങ്ങളെത്തിയത്.

Onnanu Nammal

ഒന്നാണ് നമ്മള്‍ കഴിഞ്ഞതിന് പിന്നാലെ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. സക്‌സസ് മീറ്റിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രതിഫലേച്ഛയാണ് താരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തത്. താരങ്ങളെല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ തുടക്കത്തില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നുവെങ്കിലും അവരെയും അനുനയിപ്പിച്ചാണ് പരിപാടി നടത്തിയത്. ചിത്രീകരണത്തിനിടയില്‍ നിന്നും താരങ്ങള്‍ മാറി നില്‍ക്കുമ്പോള്‍ ഭീമമായ നഷ്ടമുണ്ടാവുമെന്നായിരുന്നു അവരുടെ വാദം. മോഹന്‍ലാല്‍, ബാബുരാജ്, ഇടവേള ബാബു, ടിനി ടോം, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി തുടങ്ങിയ താരങ്ങളാണ് സക്‌സസ് മീറ്റില്‍ പങ്കെടുത്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X