ബഷീറിന്റെ കഥയ്ക്ക് ഒഎന്‍വിയുടെ കവിത
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിന്റെ പശ്ചാതലത്തില്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ബാല്യകാലസഖിയിലാണ് ഒഎന്‍വി കുറുപ്പിന്റെ പ്രശസ്‌തമായ കവിത വാഗ്‌ദത്തഭൂമി ഗാനമായി ബംഗാളി ഭാഷയിലേക്ക് മാറ്റിയത്.
ബംഗാളില്‍ പുസ്‌തക വില്‍പ്പനയുമായി എത്തുന്ന മജീദ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നത്. ഗംഗയുടേയും ഹുഗ്‌ളിയുടേയും തീരത്തിലൂടെ മജീദ് നടന്നുപോകുബോള്‍ കേള്‍ക്കുന്നതായാണ് എവിടെയാ വാഗ്‌ദത്തഭൂമി, എവിടെയാ സൗവര്‍മണ്ണ ഭൂമി..എന്നു തുടങ്ങുന്ന വരികള്‍ ബംഗാളിയിലാക്കി ചേര്‍ത്തിരിക്കുന്നത്. ടാഗോറിന്റെ രവീന്ദ്ര സംഗീതത്തിന്റെ ശൈലിയിലാണ് ഗാനം ചിട്ടപെടുത്തിയിരിക്കുന്നത്.

യുവ വിവര്‍ത്തകനായ സുനില്‍ ഞാളിയത്താണ് ഒഎന്‍വിയുടെ വരികള്‍ ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മലയാളിയായ വേണു കൊല്‍ക്കത്ത സംഗീതം പകരുന്നു. ചിത്രത്തില്‍ ഗാനം പാടിയിരിക്കുന്നത് ബംഗാളി ഗായകനായ രാഘവ് ചാറ്റര്‍ജിയാണ്.
മതിലുകള്‍ എന്ന ചിത്രത്തിനുശേഷം മമ്മൂട്ടി ബഷീറിന്റെ കഥാനായകനാകുന്ന ചിത്രം എന്ന സവിശേഷതകൂടി ഈ ചിത്രത്തിനുണ്ട്. മജീദായി മമ്മൂട്ടിയും സുഹറയായി ഇഷാതല്‍വാറും എത്തുന്നു. മീന,ബിജുമേനോന്‍,മാമുക്കോയ,തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു


Click it and Unblock the Notifications











