മെഗാസ്റ്റാറിനെ കളിയാക്കിയുള്ള അച്ഛന്റെ കമന്റ് താരപുത്രന് തലവേദനയാകുന്നു!!
തെലുങ്ക് സിനിമാ ലോകത്തിന്റെ ഭാവിയായി വളര്‍ന്നു വരികയാണ് വരുണ്‍ തേജ്. ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമേ ചെയ്തുള്ളൂവെങ്കിലും ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റാണ്. കൈ നിറയെ ചിത്രങ്ങള്‍ വരുന്നുമുണ്ട്. എന്നാല്‍ ഇതൊന്നുമല്ല വരുണ്‍ തേജയുടെ ഇപ്പോഴത്തെ തലവേദന, അച്ഛന്റെ ചില പരമാര്‍ശങ്ങളാണ്.
വരുണ് തേജയുടെ അച്ഛനും നടനുമായ നാഗ ബാബു യാതൊരു പ്രകോപനവും കൂടാതെ നടന്‍ നന്ദമൂരി ബാലകൃഷ്ണനെ കളിയാക്കിയത് വിവാദമായിരുന്നു. തിങ്കളാഴ്ച പുറത്തിറക്കിയ ഒരു വീഡിയോയിലാണ് നാഗ ബാബു പരോക്ഷമായി നന്ദമൂരിയെ കളിയാക്കിയത്.

നാഗ ബാബു പറഞ്ഞത്
നന്ദമൂരി ബാലകൃഷ്ണന്‍ ഒരു അസ്സല്‍ കൊമേഡിയനാണെന്നും അദ്ദേഹത്തെ കാണുമ്പോള്‍ വല്ലൂരി ബാലകൃഷ്ണനെ ഓര്‍മ വരുന്നു എന്നുമാണ് പരിഹാസ്യ രൂപത്തില്‍ നാഗ ബാബു പറഞ്ഞത്. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തിലെ ഹാസ്യ നടനാണ് വല്ലൂരി ബാലകൃഷ്ണന്‍.

വിവാദമായി
നാഗ ബാബുവിന്റെ പരമാര്‍ശം തെലുങ്ക് സിനിമാ ലോകത്ത് വിവാദമായി. പലരും പല തരത്തിലും വിഷയം ചര്‍ച്ചയാക്കി. എന്നാല്‍ നന്ദമൂരി ബാലകൃഷ്ണന്‍ വിഷയത്തോട് പ്രതികരിച്ചിരുന്നില്ല.

വരുണ്‍ തേജയ്ക്ക് തലവേദന
അച്ഛന്റെ പരമാര്‍ശം കൊണ്ട് പണി കിട്ടിയിരിയ്ക്കുന്നത് വളര്‍ന്നുരുന്ന നടന്‍ വരുണ്‍ തേജയ്ക്കാണ്. എല്ലാവരും ഈ വിഷയത്തില്‍ വരുണ്‍ തേജയുടെ അഭിപ്രായം ആരായുന്നു. തന്റെ സിനിമാ പ്രമോഷന് പോയപ്പോഴും തേജയ്ക്ക് ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു.

ഇതാദ്യമല്ല
ഇതാദ്യമല്ല നാഗ ബാബു ഇത്തരത്തിലുള്ള വീഡിയോ പുറത്ത് വിടുന്നത്. നേരത്തെ അക്കു പക്ഷി എന്ന ചിത്രത്തെ കുറിച്ച് പറയവെ രാം ഗോപാല്‍ വര്‍മയെയെും നാഗ ബാബു കളിയാക്കിയിരുന്നു. അന്ന് വരുണ്‍ തേജയ്ക്ക് അത് തെറ്റായി തോന്നിയില്ല. പക്ഷെ നന്ദമൂരി ബാലകൃഷ്ണയെ പോലൊരാളെ അച്ഛന്‍ കളിയാക്കിയതാണ് താരപുത്രന് ഇപ്പോള്‍ പ്രശ്‌നമായിരിയ്ക്കുന്നത്.


Click it and Unblock the Notifications











