»   » സിനിമയിലെ 'മാസ്' വിശേഷങ്ങള്‍ അറിയണോ

സിനിമയിലെ 'മാസ്' വിശേഷങ്ങള്‍ അറിയണോ

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ താര വിശേഷങ്ങള്‍, പുതിയ ചിത്രങ്ങള്‍, മ്യൂസിക് തുടങ്ങിയവയിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയണോ. കാണൂ..

പ്രേമം റിലീസ് ഡേറ്റ് തീരുമാനിച്ചു

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചന്ദു മൊണ്ടേതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗചൈതന്യ, ശ്രുതി ഹാസന്‍, മഡോണ സെബാസ്റ്റിയന്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ബാങ് ബാങ് ഗാനം

തെലുങ്ക് പ്രേമത്തിലെ ബാങ് ബാങ് എന്ന് തുടങ്ങുന്ന ഗാനം സെപ്തംബര്‍ എട്ടിന് റിലീസ് ചെയ്യും.


പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു

രഞ്ജിത്ത് ലാല്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നവല്‍ എന്ന ജൂവല്‍. ശ്വേത മേനോന്‍, അതില്‍ ഹുസൈന്‍, അനു സിത്താര, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. നവംബര്‍ ആദ്യം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


പൃഥ്വിരാജ്-ജീത്തു ജോസഫ് ചിത്രം

പൃഥ്വിരാജ്-ജീത്തു ജോസഫ് ചിത്രമായ ഊഴത്തിന് സെന്‍സര്‍ബോര്‍ഡിന്റെ യുഎ സര്‍ട്ടിഫിക്കറ്റ്. രണ്ട് മണിക്കൂറും 20 മിനിറ്റുമാണ് ചിത്രത്തിന്റെ റണ്ണിങ് ടൈം.


English summary
Oozham censored UA without cuts.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam