»   » പത്ത് മിനിട്ടിനുള്ളില്‍ ഊഴത്തിലെ സസ്‌പെന്‍സ് പൊളിയും; ജീത്തു ജോസഫ് പറയുന്നു

പത്ത് മിനിട്ടിനുള്ളില്‍ ഊഴത്തിലെ സസ്‌പെന്‍സ് പൊളിയും; ജീത്തു ജോസഫ് പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മെമ്മറീസ് എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിയ്ക്കുന്ന ഊഴം സെപ്റ്റംബര്‍ എട്ടിന് തിയേറ്ററിലെത്തും. സംവിധായകനു നായകനും എത്ര ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആരാധകര്‍ വിശ്വസിക്കുന്ന ലക്ഷണമില്ല, ഊഴം ഒരു സസ്‌പെന്‍സ് ത്രില്ലറല്ല അല്ല അല്ല!!. ഒരിക്കല്‍ കൂടെ സംവിധായകന്‍ അത് വ്യക്തമാക്കുന്നു.

പൃഥ്വി വീണ്ടും പൊളിച്ചടുക്കി, ഊഴത്തിലെ ഗാനം കണ്ടുനോക്കൂ...


ഊഴം ഒരിക്കലും ഒരു സസ്‌പെന്‍സ് ത്രില്ലറല്ല. പ്രതികാരത്തിന്റെ കഥയാണ്. തന്റെ കരിയറില്‍ ഒരേയൊരു സസ്‌പെന്‍സ് ത്രില്ലറേയുള്ളൂ, അത് മെമ്മറീസാണ്. ദൃശ്യം സംസ്‌പെന്‍സ് ത്രില്ലറല്ല, കുടുംബ ചിത്രമാണ്. താനും പൃഥ്വിയും നേരത്തെ ഒന്നിച്ച മെമ്മറീസുമായി ഊഴത്തിന് ഒരു സാമ്യവും ഇല്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.


oozham-suspense-jeethu-joseph

ഊഴത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ പത്ത് മിനിട്ടുകൊണ്ട് പൊളിയാവുന്ന സസ്‌പെന്‍സ് മാത്രമേ ചിത്രത്തിലുള്ളൂ എന്നാണ് ജീത്തു ജോസഫ് പറയുന്നത്. അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്ന സൂര്യ കൃഷ്ണമൂര്‍ത്തി എന്ന ചെറുപ്പക്കാരന്റെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ഊഴം. അയാള്‍ തിരിതച്ചെത്തുമ്പോള്‍ കുടുംബത്തിലുണ്ടാവുന്ന ഒരു സംഭവമാണ് സിനിമയ്ക്ക് ആധാരം.


ജീത്തു ജോസഫിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് ഊഴം. പത്ത് കോടി ചെലവിട്ട് നിര്‍മിച്ച ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും കോയമ്പത്തൂരിലും ചെന്നൈയിലും ഹൈദരാബാദിലുമായാണ് പൂര്‍ത്തീകരിച്ചത്. പൃഥ്വിയ്‌ക്കൊപ്പം ബാലചന്ദ്ര മേനോന്‍, സീത, കിഷോര്‍ സത്യ, നീരജ് മാധവ്, ദിവ്യ പിള്ള, രസ്‌ന പാര്‍വ്വതി തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.

English summary
Oozham, the upcoming Prithviraj-Jeethu Joseph movie, is all set to hit the theatres on September 8. In a recent interview, Jeethu revealed some interesting details about Oozham and its suspense factor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam