മമ്മൂക്ക അത്ഭുതപ്പെടുത്തിയ ആ രംഗം, 32 പേജായിരുന്നു ഡയലോഗുകള്‍: അനുഭവം പങ്കുവെച്ച് ബിനു പപ്പു

By Midhun Raj

ക്യാരക്ടര്‍ റോളുകളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ ബിനു പപ്പു. സഖാവ്, ഹെലന്‍, ഓപ്പറേഷന്‍ ജാവ
പോലുളള സിനിമകളിലൂടെയാണ് ബിനു പപ്പു ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിന് പുറമെ സഹസംവിധായകനായും നടന്‍ പ്രവര്‍ത്തിച്ചു. എറ്റവുമൊടുവിലായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലും പ്രാധാന്യമുളള വേഷത്തില്‍ ബിനു പപ്പു എത്തി. അതേസമയം വണ്ണില്‍ മമ്മൂക്കയ്ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം പങ്കുവെക്കുകയാണ് ബിനു പപ്പു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്.

സാരിയില്‍ ഗ്ലാമറസായി തെലുങ്ക് താരം, പുത്തന്‍ ചിത്രങ്ങള്‍ കാണാം

മമ്മൂക്കയെയും ലാലേട്ടനെയും വെച്ച് താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് ബിനു പപ്പു പറയുന്നു. 'എല്ലാവരും ചെയ്യാറുളള പരിപാടിയാണ് ഇത്. മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ വലുത് എന്ന് ചോദിച്ച് നമ്മളൊക്കെ കുട്ടിക്കാലത്ത് ഒരുപാട് അടിക്കൂടിയിട്ടുണ്ട്. മമ്മൂക്ക ഡാന്‍സ് കളിക്കുമോ, എന്നാല്‍
ലാലേട്ടന്‍ കളിക്കും എന്നൊക്കെ പറഞ്ഞ് ആയിരുന്നു തര്‍ക്കം'.

എന്നാല്‍ ഇതൊക്കെ ഇവര്‍ രണ്ടാളും ചെയ്തിട്ടുണ്ട്

'എന്നാല്‍ ഇതൊക്കെ ഇവര്‍ രണ്ടാളും ചെയ്തിട്ടുണ്ട്. രണ്ടാളും രണ്ട് രീതിയിലുളള വെര്‍സറ്റൈല്‍ ആക്ടേഴ്‌സാണ്. നമുക്ക് അവരെ ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റില്ല. താരതമ്യം ചെയ്യുന്നതാണ് എറ്റവും വലിയ തെറ്റ്', ബിനു പപ്പു പറയുന്നു. 'അവര്‍ സൂപ്പര്‍ താരപദവിയില്‍ വര്‍ഷങ്ങളോളം പണിയെടുത്ത് എത്തിയതാണ്. പണിയെടുത്ത് വന്നവരാണ്. ഓരോ സിനിമ കഴിയുന്തോറും പഠിച്ച് പഠിച്ച് കേറി വന്നു'.

കാരണം വണ്‍ എന്ന സിനിമയില്‍ മമ്മൂക്ക

വണ്‍ എന്ന സിനിമയില്‍ മമ്മൂക്ക തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നും ബിനു പപ്പു പറഞ്ഞു. 'ക്ലൈമാക്‌സ് സീന്‍ എടുക്കുമ്പോള്‍ 32 പേജാണ് ഡയലോഗുകള്‍ ഉളളത്. ആ ഒരു ഒറ്റ സീന്‍ 32 പേജായിരുന്നു. അതില് മമ്മൂക്കയും, മുരളി ചേട്ടനും, സിദ്ധിഖ് ഇക്കയും അങ്ങനെ ഒരുപാട് പേര്‍ പറയുന്ന ഡയലോഗുകളുണ്ട്. ഇതൊക്കെ ഓര്‍ത്തുവെച്ചിട്ട് വേണം മമ്മൂക്കയ്ക്ക് നില്‍ക്കാന്‍'.

നമുക്ക് നമ്മളുടെ ഡയലോഗ് മാത്രം പറഞ്ഞാല്‍

'നമുക്ക് നമ്മളുടെ ഡയലോഗ് മാത്രം പറഞ്ഞാല്‍ പോരല്ലോ. ഇത് എപ്പോ പറയണം, ഏതിന് ശേഷം പറയണം എന്നൊക്കെയുളത് നോക്കണം. പലതും സിംഗിള്‍ ഷോട്ടില്‍ പോയിട്ടുണ്ട്. പലതും വൈഡിലും പോയിട്ടുണ്ട്. അപ്പോഴൊക്കെ മമ്മൂക്ക ഡയലോഗ് പഠിച്ചുവെച്ച് അനായാസമായിട്ട് ചെയ്തു. അതും പടം സിങ്ക് സൗണ്ടാണ്'.

Recommended Video

വിശേഷങ്ങൾ പങ്കുവച്ച് ബിനു പപ്പു | FilmiBeat Malayalam
അതൊക്കെ അവരുടെ എക്‌സ്പീരിയന്‍സ്

'ഇതൊക്കെ അവരുടെ എക്‌സ്പീരിയന്‍സ് കൊണ്ട് മാത്രമാണ് സാധിക്കുന്നത്. ജോഷി സാറിനെയും ഹരിഹരന്‍ സാറിനെയും പോലുളള സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചപ്പോഴുളള അനുഭവമാണ് മമ്മൂക്ക കാണിക്കുന്നത്. നമ്മള് മമ്മൂക്കയെയും ലാലേട്ടനെയും താരതമ്യം ചെയ്യരുത്. നമ്മള് താരതമ്യം ചെയ്യുന്നതിനേക്കാള്‍ നല്ലത് നമുക്ക് വളരെ നല്ല രീതിയില് അഭിമാനിക്കാം, ഇവര് രണ്ട് പേരും നമ്മുടെ ടൈമിലാണ് ഉളളതെന്ന്', ബിനു പപ്പു അഭിമുഖത്തില്‍ പറഞ്ഞു.

More from Filmibeat

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X