ലുക്ക്മാന്റെ ജീവിത സഖിയായി ജുമൈമ, താരനിബിഡമായി വിവാഹ ചടങ്ങുകൾ!

2021ൽ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയായി ഓപ്പറേഷൻ ജാവ. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വി സിനിമാസ് ഇൻറർനാഷണലിൻറെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിച്ച സിനിമയായിരുന്നു ഓപ്പറേഷൻ ജാവ. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക്ക്മാൻ,ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയൻ, പി.ബാലചന്ദ്രൻ, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായത്. ഓപ്പറേഷൻ ജാവ ഒരു റോ ഇൻ‌വെസ്റ്റിഗേഷൻ ത്രില്ലറായിരുന്നു.

ഓപ്പറേഷൻ ജാവ ഒടിടിയിൽ റിലീസ് ചെയ്ത ശേഷം വലിയ ജനശ്രദ്ധ നേടിയെടുക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നുമടക്കം നിരവധി പേരാണ് സിനിമയെ പ്രശംസിച്ച് രം​ഗത്തെത്തിയത്. ചിത്രത്തിലെ പ്രകടനത്തിലൂടെ നടൻ ലുക്ക്മാനും ബാലു വർ​ഗീസിനും വലിയൊരു ആരാധക വൃന്ദവും രൂപപ്പെട്ടിരുന്നു. ലുക്ക്മാന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ സിനിമ കൂടിയായിരുന്നു ഓപ്പറേഷൻ ജാവ. ‌സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളിലൂടെയും ലുക്ക്മാൻ അഭിനയത്തിലെ പ്രതിഭ തെളിയിച്ചിരുന്നു. ലുക്കാമാൻ ഇപ്പോൾ‌ വിവാഹിതനായിരിക്കുകയാണ്.

ലുക്ക്മാന്റെ ജീവിത സഖിയായി ജുമൈമ

താരനിബിഢമായിരുന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലാണ്. ജുമൈമയാണ് താരത്തിന്റെ വധു. മലപ്പുറത്തെ പന്താവൂരിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. മുഹ്സിൻ പെരാരി സംവിധാനം ചെയ്തെ കെഎൽ 10 പത്ത് എന്ന സിനിമയിലൂടെയാണ് ലുക്മാൻ ശ്രദ്ധേയനാകുന്നത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോൺ, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയർ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങി നിരവധി സിനിമകളിൽ ലുക്ക്മാൻ അഭിനയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന സിനിമയിലെ ബിജു കുമാർ എന്ന ലുക്ക്മാന്റെ കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവയിലൂടെയാണ് ലുക്ക്മാൻ ആദ്യമായി നായക വേഷത്തിലെത്തിയത്.

താരനിബിഢമായിരുന്ന വിവാഹം

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അർച്ചന 31 നോട്ടൗട്ട് ആണ് ലുക്മാന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മലപ്പുറത്തെ ചങ്ങരംകുളത്താണ് ലുക്ക്മാൻ ജനിച്ച് വളർന്നത്. സിനിമയിൽ എത്തുന്നതിന് മുമ്പ് നിരവധി ഹ്രസ്വ ചിത്രങ്ങളിലും ഡോക്യുമെന്ററികളിലുമെല്ലാം ലുക്ക്മാൻ ഭാ​ഗമായിരുന്നു. നടൻ സുധി കോപ്പ അടക്കമുള്ള സിനിമാ താരങ്ങൾ വിവാഹ​ ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു. മണവാട്ടി ജുമൈമ ലഹങ്കയണിഞ്ഞ് മനോഹരിയായിട്ടാണ് വിവാഹത്തിന് എത്തിയത്. കറുത്ത കോട്ടും സ്യൂ‌ട്ടുമായിരുന്നു ലുക്ക്മാന്റെ വേഷം. അർച്ചന 31 നോട്ട് ഔട്ടിലും ലുക്ക്മാൻ ശ്രദ്ധേയ വേഷമാണ് അവതരിപ്പിച്ചത്. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ഐശ്വര്യ അഭിനയിച്ചത്.

ലുക്ക്മാന്റെ സിനിമകൾ

ചിത്രം ഫെബ്രുവരി 11ന് ആണ് തിയേറ്ററുകളിൽ എത്തിയത്. പ്രൈവറ്റ് സ്‌കൂളിൽ ജോലി ചെയ്യുന്ന കഥാപാത്രമായാണ് ഐശ്വര്യ ചിത്രത്തിൽ എത്തുന്നത്. നിരന്തരമായി വിവാഹാലോചനകൾ വരുകയും പല കാരണങ്ങളാൽ അവ മുടങ്ങിപോവുകയും ചെയ്യുന്നു. ഒടുവിൽ വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ ഐശ്വര്യയെയും ട്രെയിലറിൽ കാണാനാകും. അഖിൽ അനിൽകുമാർ ആദ്യമായി സംവിധാനം ചെയ്ത ഫീച്ചർ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. അഖിലിനൊപ്പം അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിൻറെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X