തിയറ്ററുകള്‍ തുറന്നതിന് പിന്നാലെ മലയാള ചിത്രങ്ങള്‍ റിലീസിനെത്തുന്നു: ഓപ്പറേഷന്‍ ജാവ റിലീസ് തീയ്യതി പുറത്ത്
പത്ത് മാസങ്ങള്‍ക്ക് ശേഷം തിയറ്ററുകള്‍ തുറന്നതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യം അറിഞ്ഞ മാര്‍ച്ചിലായിരുന്നു തിയറ്ററുകള്‍ അടച്ചത്. കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്നതോടെ തിയറ്ററുകള്‍ തുറക്കാനും അനുമതി ലഭിച്ചു. തമിഴില്‍ ഇളയദളപതി വിജയ് നായകനായ മാസ്റ്റര്‍ ആണ് ഒരു ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത സിനിമ.
കേരളത്തിലും വലിയ സ്വീകരണമാണ് മാസ്റ്ററിന് ലഭിച്ചത്. ഇപ്പോഴിതാ മലയാളത്തിലും നിരവധി സിനിമകള്‍ റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നിരിക്കുകയാണ്. ഓപ്പറേഷന്‍ ജാവ എന്ന സിനിമയുടെ റിലീസ് തീയ്യതി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. 'വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വി സിനിമാസ് ഇന്റര്‍നാഷ്ണല്‍ ഒരുക്കുന്ന ചിത്രമാണ് ഓപ്പറേഷന്‍ ജാവ.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, മാത്യു തോമസ്, ബാലു വര്‍ഗീസ്, ലുക്മാന്‍, ഇര്‍ഷാദ് അലി, ബിനു പപ്പു, അലക്‌സാണ്ടര്‍ പ്രശാന്ത്, ജോണി ആന്റണി, ധന്യ അനന്യ, വിനീത കോശി, മമിത ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റിലീസ് 2020 മെയ് 8 നാണ് പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ട് പോവുകയായിരുന്നു. വീണ്ടും തിയേറ്റര്‍ തുറന്നതോടെ ഫെബ്രുവരി 12ാം തീയ്യതി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്ന് അറിയിച്ച് കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ എത്തി. റിലീസ് തീയ്യതി എഴുതിയ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.


Click it and Unblock the Notifications











