ഒപ്പം അമ്പത് കോടിയിലേക്ക്, ഒരു മാസത്തെ ബോക്‌സോഫീസ് കളക്ഷന്‍!
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പം തിയേറ്ററുകളില്‍ എത്തിയിട്ട് ഒരു മാസം പിന്നിടുന്നു. സെപ്തംബര്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാല്‍ അന്ധന്റെ വേഷത്തില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു മാസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. 45 കോടിയാണ് ചിത്രത്തിന്റെ മൊത്തം കളക്ഷന്‍. ട്രേഡ് അനലിസ്റ്റുകളുടെ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും ഒപ്പം നേടിയ തുകയാണിത്.

ഒപ്പം
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒപ്പം. ജയരാമന്‍ എന്ന അന്ധന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിയത്.

മൊത്തം കളക്ഷന്‍
ചിത്രം റിലീസ് ചെയ്തിട്ട് ഒരു മാസം പിന്നിടുന്നു. 45 കോടിയാണ് ചിത്രത്തിന്റെ മൊത്തം കളക്ഷന്‍. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും ചിത്രം നേടിയ തുകയാണിത്.

കേരള കളക്ഷന്‍
കേരളത്തിലെ തിയേറ്ററുകളില്‍ നിന്നു മാത്രമായി 35 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിന്റെ പുറത്ത് നിന്നും 3.5 കോടിയും നേടി.

യുകെയിലും യുഎസിലും
യുകെയില്‍ നിന്നും യുഎഇല്‍ നിന്നും 1 കോടി രൂപക്ക് മുകളിലാണ് ചിത്രം നേടിയത്. 4.5 കോടി രൂപ യുഎഇ ലെ തിയേറ്ററുകളില്‍ നിന്ന് ചിത്രം നേടി. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.

50 കോടിയിലേക്ക്
ഇതുവരെയുള്ള പ്രകടനം വരും ആഴ്ചകളിലേക്ക് തുടര്‍ന്നാല്‍ മോഹന്‍ലാലിന്റെ 50 കോടി നേടുമെന്നാണ് വിലയിരുത്തലുകള്‍. ഇതോടെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ അഞ്ചാമത്തെ ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കും.

പുലിമുരുകന്റെ കളക്ഷന്‍
പുതിയ ചിത്രം പുലിമുരുകന്റെ റിലീസ് ഒപ്പത്തിന്റെ കളക്ഷനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.


Click it and Unblock the Notifications