»   » നിവിന്‍ പോളിയെ പൊട്ടിച്ചെറിഞ്ഞ് മോഹന്‍ലാല്‍, ലാല്‍ ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ...

നിവിന്‍ പോളിയെ പൊട്ടിച്ചെറിഞ്ഞ് മോഹന്‍ലാല്‍, ലാല്‍ ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ...

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷം ഹിറ്റുകളുടെ രാജാവായിരുന്നു നിവിന്‍ പോളി. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ്. ഈ വര്‍ഷവും അത് തുടര്‍ന്ന് പോയി. നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമായിരുന്നു ഇതുവരെ 2016 ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ മുന്നില്‍. എന്നാല്‍ മോഹന്‍ലാല്‍ അത് പൊട്ടിച്ചെറിഞ്ഞു.

കളക്ഷന്‍; ഒപ്പം, ഊഴം, ഇരു മുഖന്‍, ഒരു മുത്തശ്ശി ഗദ, കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് നേടിയത്!


പുതിയ കണക്കുകള്‍ വരുമ്പോള്‍ 2016 ല്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം ഇപ്പോള്‍ ഒപ്പമാണ്. വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം കേരളത്തില്‍ നിന്നും കേരളത്തിന് പുറത്തു നിന്നും മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. ഈ വര്‍ഷം ലാലിന്റേതായി ഇറങ്ങുന്ന ആദ്യത്തെ മലയാള സിനിമ എന്ന പ്രത്യേകതയും ഒപ്പത്തിനുണ്ട്.


രണ്ടാഴ്ച കൊണ്ട് ഒപ്പം

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും പ്രിയദര്‍ശനം സംവിധാന ചെയ്ത ഒപ്പം കൃത്യമായ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. 13 ദിവസം കൊണ്ട് ചിത്രം 22 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി


ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം

നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം കേരളത്തില്‍ നിന്ന് ആകെ നേടിയ കലക്ഷനാണ് 22 കോടി രൂപ. 2016 ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഇതുവരെ ഈ ചിത്രമായിരുന്നു മുന്നില്‍.


പ്രേമത്തെ പൊട്ടിച്ചു

നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായ പ്രേമത്തിന്റെ കലക്ഷനും ഒപ്പം പിന്നിലാക്കുകയാണ്. റിലീസ് ചെയ്ത ആറ് ദിവസം കൊണ്ട് ഒപ്പം പത്ത് കോടിയും, പതിനൊന്ന് ദിവസം കൊണ്ട് 20 കോടിയും കടന്നു.


30 കോടി പ്രയാസമല്ല

ഈ പോക്ക് തുടരുകയാണെങ്കില്‍ ഒപ്പം മുപ്പത് കോടി അധികം വൈകാതെ തൊടും എന്ന കാര്യത്തില്‍ സംശയമില്ല. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം മോഹന്‍ലാലിന്റെ തന്നെ ദൃശ്യമാണ്. ദൃശ്യത്തെ ഒപ്പം പൊട്ടിയ്ക്കുമോ എന്ന് നോക്കാംലാലേട്ടന്റെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Oppam, the Mohanlal starrer has earned the blockbuster tag within the first two weeks of its release. Now, the movie has beaten Nivin Pauly's Jacobinte Swargarajyam to be the biggest hit of 2016.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam