തപ്പി തടഞ്ഞ് മോഹന്‍ലാലിന്റെ ഒപ്പം നേടുന്നതാണ് അത്ഭുതം! കളക്ഷന്‍ അറിയണ്ടേ
മോഹന്‍ലാലിന്റെ ഈ വര്‍ഷം ആദ്യമായി പുറത്തിറങ്ങുന്ന മലയാള ചിത്രമാണ് ഒപ്പം. ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്ന്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസിലും വമ്പന്‍ കളക്ഷനാണ് നേടുന്നത്.
ഇപ്പോഴിതാ സെപ്തംബര്‍ എട്ടിന് റിലീസ് ചെയ്ത ചിത്രത്തിന്റെ 21 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. 28.5 കോടി രൂപയാണ് ചിത്രം 21 ദിവസംകൊണ്ട് ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്.
അടുത്ത രണ്ട് ദിവസത്തെ കളക്ഷനോട് കൂടി ചിത്രം 30 കോടി രൂപ ബോക്‌സോഫീസില്‍ നേടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളം മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മാത്രമായി ചിത്രം 1.5 കോടി രൂപ ബോക്‌സോഫീസില്‍ നേടിയിരുന്നു. ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടിലൂടെ.

ആദ്യ ദിവസത്തെ കളക്ഷന്‍
1.56 കോടി രൂപയാണ് ചിത്രം ബോക്‌സോഫീസൂടെ നേടിയെടുത്തത്.

ആദ്യ ആഴ്ചയില്‍
റിലീസ് ചെയ്ത് രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ 1.77 കോടി രൂപയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. 12.61 കോടി രൂപ ചിത്രം ഒരാഴ്ച കൊണ്ട് നേടി. ചിത്രം ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും നേടിയ കളക്ഷനാണിത്.

രണ്ടാഴ്ചത്തെ കളക്ഷന്‍
റിലീസ് ചെയ്ത് രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ 20.15 കോടി രൂപയാണ്. ഏറ്റവും വേഗം ബോക്‌സോഫീസില്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡാണ് ഒപ്പം സ്വന്തമാക്കിയത്.

തകര്‍ത്തത് നിവിന്‍ പോളി ചിത്രം
2016ല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് ഒപ്പം സ്വന്തമാക്കി. ഇതോടെ നിവിന്‍ പോളി ചിത്രമായ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ കളക്ഷനാണ് ഒപ്പം തകര്‍ത്തത്.
ലാലേട്ടന്റെ ഫോട്ടോസിനായി...


Click it and Unblock the Notifications