»   » മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ഒപ്പം വാരിക്കൂട്ടുന്നത്, 25 ദിവസത്തെ കളക്ഷന്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ഒപ്പം വാരിക്കൂട്ടുന്നത്, 25 ദിവസത്തെ കളക്ഷന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങുന്ന മലയാളം ചിത്രമാണ് ഒപ്പം. സെപ്തംബര്‍ എട്ടിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. കൂടാതെ ബോക്‌സോഫീസിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു.

ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുന്നു. 32.31 കോടി രൂപയാണ് ചിത്രം ഇതുവരെ ബോക്‌സോഫീസില്‍ നേടിയത്. റിലീസ് ചെയ്ത് 24ാം ദിവസവും 25ാം ദിവസവും 1.91 കോടി രൂപ ചിത്രം കളക്ട് ചെയ്തു.

oppam-box-office-25-days-collections

റിലീസ് ചെയ്ത് 23 ദിവസംകൊണ്ടാണ് ചിത്രം 30 കോടി ബോക്‌സോഫീസില്‍ നേടിയത്. ആദ്യ ആഴ്ചയില്‍ പത്ത് കോടി കിട്ടിയ ഒപ്പത്തിന് ഏറ്റവും വേഗത്തില്‍ ബോക്‌സോഫീസില്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡും ലഭിച്ചത്. ഇതോടെ നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിന്റെ റെക്കോഡാണ് മോഹന്‍ലാലിന്റെ ഒപ്പം പൊട്ടിച്ചെറിഞ്ഞത്.

ലാലേട്ടന്റെ ഫോട്ടോസിനായി...

English summary
Oppam Box Office: 25 Days Kerala Collections.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam