പുലിമുരുകന്‍ വന്നിട്ടും ഒരു മാറ്റവുമില്ല, ഒപ്പത്തിന്റെ 50 ദിവസത്തെ മൊത്തം കളക്ഷന്‍!
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമായ ഒപ്പവും മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ എത്തി....
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമായ ഒപ്പവും മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ എത്തി. സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിടുകയാണ്.
റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 56 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. റിലീസ് ചെയ്ത ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നാണ് ഒപ്പം ഇത്രയും അധികം കളക്ഷന്‍ നേടിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേരളത്തില്‍ നിന്ന് മാത്രമായി ചിത്രം 40 കോടി ബോക്‌സോഫീസില്‍ നേടി. ചിത്രത്തിന്റെ ബോക്‌സോഫീസില്‍ കളക്ഷനിലൂടെ തുടര്‍ന്ന് വായിക്കൂ..

ഒപ്പം
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പം സെപ്തംബര്‍ എട്ടിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ ഒപ്പത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചു. 2016ലെ മോഹന്‍ലാലിന്റെ ആദ്യത്തെ മലയാളം ചിത്രം കൂടിയായരുന്നു ഇത്.

കസബയുടെ റെക്കോര്‍ഡ് തകര്‍ത്തു
റിലീസ് ചെയ്ത ആദ്യ ദിവസം 4.5 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. നേരത്തെ 2.48 കോടിയ നേടിയ മമ്മൂട്ടി ചിത്രമായ കസബയുടെ ഇനീഷ്യല്‍ കളക്ഷനാണ് ഒപ്പം തകര്‍ത്തത്.

നിര്‍മാണം
മാക്‌സ് ലാബ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.

കഥാപാത്രങ്ങള്‍
മോഹന്‍ലാല്‍, സമുദ്രക്കനി,അനുശ്രീ,വിമലാ രാമന്‍, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബോളിവുഡിലേക്ക്
ഇപ്പോള്‍ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുക്കുന്നു. ആശിര്‍വാദ് സിനിമാസാണ് ചിത്രം ബോളിവുഡില്‍ നിര്‍മിക്കുന്നത്.


Click it and Unblock the Notifications