»   » പുലിമുരുകന്‍ തിയേറ്ററുകള്‍ കൈയ്യടക്കിയപ്പോഴും ഒപ്പം സ്വന്തമാക്കിയ ബോക്‌സോഫീസ് റെക്കോര്‍ഡ്

പുലിമുരുകന്‍ തിയേറ്ററുകള്‍ കൈയ്യടക്കിയപ്പോഴും ഒപ്പം സ്വന്തമാക്കിയ ബോക്‌സോഫീസ് റെക്കോര്‍ഡ്

Posted By:
Subscribe to Filmibeat Malayalam


മോഹന്‍ലാലിന്റെ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഒപ്പം. പ്രിയദര്‍ശന്റെ സംവിധാനത്തിലെ ചിത്രം. സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രം മുതല്‍ ഏറ്റവും വേഗത്തില്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും ഒപ്പം സ്വന്തമാക്കിയിരുന്നു.

Read Also: ആരും തൊടാത്ത റെക്കോര്‍ഡ്, പുലിമുരുകന്‍ സ്വന്തമാക്കിയത് ഒന്നും രണ്ടുമല്ല, 20 റെക്കോര്‍ഡുകള്‍!


ഇപ്പോള്‍ റിലീസ് ചെയ്ത് രണ്ട് മാസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളത്തിലെ മൂന്നാമത്തെ ചിത്രമെന്ന റെക്കോര്‍ഡോടെയാണ് ഒപ്പം മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുന്നത്. ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. തുടര്‍ന്ന് വായിക്കൂ..


ഇതുവരെ

42 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. റിലീസ് ചെയ്ത് രണ്ട് മാസം പിന്നിടുമ്പോള്‍ ഒപ്പം കേരളത്തിലെ ബോക്‌സോഫീസില്‍ നിന്ന് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.


60 കോടി

60 കോടിയാണ് ചിത്രത്തിന്റെ മൊത്തം കളക്ഷന്‍(ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും നേടിയത്). 60 കോടി നേടുന്ന മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാണിത്. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പുലിമുരുകന്‍ നൂറു കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്.


ഒപ്പം മൂന്നാം സ്ഥാനത്ത്

ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്താണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ ചിത്രങ്ങളാണ് ആദ്യത്തെയും രണ്ടാമത്തെയും സ്ഥാനത്ത്.


പുലിമുരുകനും ദൃശ്യവും

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പുലിമുരുകന്‍ 105 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. റിലീസ് ചെയ്ത് 35 ദിവസത്തെ കളക്ഷനാണിത്. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ 75 കോടിയാണ്.


പ്രതീക്ഷ തകര്‍ത്തു

ഒപ്പം റെക്കോര്‍ഡ് കളക്ഷന്‍ നേടുമെന്ന് കരുതിയെങ്കിലും പുലിമുരുകന്റെ റിലീസ് ഒപ്പത്തിനെ കാര്യമായി ബാധിച്ചു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങില്‍ മൂന്നാം സ്ഥാനത്താണ് ഒപ്പം.പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Oppam Box Office: Becomes The Third Highest Grosser Of Mollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X