»   »  ട്വന്റി 20 യുടെ റെക്കോഡ് തകര്‍ത്ത് മോഹന്‍ലാലിന്റെ ഒപ്പം

ട്വന്റി 20 യുടെ റെക്കോഡ് തകര്‍ത്ത് മോഹന്‍ലാലിന്റെ ഒപ്പം

Posted By: Rohini
Subscribe to Filmibeat Malayalam

2016 ല്‍ മോഹന്‍ലാലിന്റെ ആദ്യത്തെ മലയാളം റിലീസാണ് ഒപ്പം. 'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ' എന്ന രജനികാന്ത് സ്റ്റൈല്‍ ഡയലോഗ് അന്വര്‍ത്ഥമാക്കുന്ന പ്രകടനമാണ് ഒപ്പം ഇപ്പോള്‍ തിയേറ്ററില്‍ നടത്തിക്കൊണ്ടിരിയ്ക്കുന്നത്.

പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും ലൂസിഫറിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്


ഗ്രോസ് കലക്ഷന്റെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ ഒപ്പം ആറാം സ്ഥാനം സ്വന്തമാക്കി കഴിഞ്ഞു. താരസമ്പന്നത കൊണ്ട് കേരളക്കരയില്‍ തരംഗമായി മാറിയ ട്വന്റി 20 എന്ന ചിത്രത്തിന്റെ റെക്കോഡ് ഒപ്പം മറികടക്കും എന്നാണ് പുതിയ വിവരം.


ട്വന്റി 20 യുടെ റെക്കോഡ്

മലയാളത്തിലെ സൂപ്പര്‍താരങ്ങളും യുവതാരങ്ങളുമെല്ലാം ഒന്നിച്ച ട്വന്റി 20 എന്ന ചിത്രം ആകെ നേടിയ കലക്ഷന്‍ 32 കോടി രൂപയാണ്. എന്നാല്‍ ഒപ്പം ആ റെക്കോഡ് തകര്‍ക്കും എന്നാണ് കേള്‍ക്കുന്നത്. റിലീസ് ചെയ്ത് 21 ദിവസം കഴിയുമ്പോഴേക്കും 28.5 കോടി രൂപ ഒപ്പം നേടിക്കഴിഞ്ഞു.


കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്തു നിന്നും നല്ല കലക്ഷനാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ബാംഗ്ലൂരിലെയും മാംഗ്ലൂരിലെയും റിലീസിങ് സെന്ററില്‍ നിന്നും ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒപ്പം ഇതുവരെ 1.1 കോടി രൂപ നേടിക്കഴിഞ്ഞു. 17 ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്നും നേടിയത് 44 ലക്ഷം രൂപയാണ്.


ഇന്ത്യയ്ക്ക് പുറത്ത്

യുകെയില്‍ നിന്നും ഐര്‍ലാന്റില്‍ നിന്നും 40 ലക്ഷത്തിന് മുകളില്‍ കലക്ഷന്‍ ഒപ്പം നേടി. മറ്റ് റിലീസിങ് സെന്ററിലെ വിവരം ലഭ്യമായിട്ടില്ല.


റീമേക്ക് ചെയ്യുന്നു

അതേ സമയം ഒപ്പം പ്രിയദര്‍ശന്‍ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തമിഴില്‍ കമല്‍ ഹസനും, ഹിന്ദിയില്‍ അക്ഷയ് കുമാറും നായകന്മാരായി എത്തും.
English summary
Oppam, the Mohanlal starrer has already 6th highest ever grosser of Mollywood. Now, the sources suggest that Oppam has also managed to surpass the lifetime collections of multi-starrer Twenty 20.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam