»   » ഒപ്പം ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയോ; പ്രിയദര്‍ശന്‍ പറയുന്നു

ഒപ്പം ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയോ; പ്രിയദര്‍ശന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

റീമേക്കുകളുടെ രാജാവാണ് പ്രിയദര്‍ശന്‍. തുടക്കകാലത്ത് പ്രിയദര്‍ശന്‍ മലയാളികളെ ചിരിപ്പിച്ച ചിത്രങ്ങള്‍ അധികവും റീമേക്കുകളായിരുന്നു. എന്നാല്‍ ഒപ്പം എന്ന തന്റെ പുതിയ ചിത്രം റീമേക്കോ കോപ്പിയടിയോ അല്ല എന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി.

റിലീസിന് മുമ്പേ മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി അന്യഭാഷക്കാര്‍


മോഹന്‍ലാലും പ്രിയദര്‍ശനും ഒരിടവേളയ്ക്ക് ശേഷം ഒന്നിയ്ക്കുന്ന ഒപ്പം ഒരു ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കിംവദന്തികള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് പ്രിയന്‍ രംഗത്തെത്തിയിരിയ്ക്കുന്നത്.


ഒപ്പം ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയോ; പ്രിയദര്‍ശന്‍ പറയുന്നു

ഒപ്പം കോപ്പിയടി ചിത്രമല്ല എന്നും ഒറിജിനല്‍ തിരക്കഥയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിയ്ക്കുന്നത്.


ഒപ്പം ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയോ; പ്രിയദര്‍ശന്‍ പറയുന്നു

മോഹന്‍ലാല്‍ ഒരു അന്ധനായി എത്തുന്ന ചിത്രത്തില്‍ വിമല രാമനാണ് നായിക. സമുദ്രക്കനി, നെടുമുടി വേണു, സിദ്ദിഖ്, മാമൂക്കോയ, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, കലാശാല ബാബു, ഇടവേള ബാബു, ചെമ്പന്‍ വിനോദ് തുടങ്ങിയൊരു വലിയ താരനിര ചിത്രത്തിലൂണ്ട്


ഒപ്പം ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയോ; പ്രിയദര്‍ശന്‍ പറയുന്നു

ഒപ്പം റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ ചിത്രത്തിന്റെ റീമേക്ക് അവകാശം പ്രമുഖ ബോളിവുഡ് നിര്‍മാണ കമ്പനി സ്വന്തമാക്കി എന്നാണ് വിവരം. പ്രിയന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മുന്‍നിര ബോളിവുഡ് താരം നായകനായി എത്തും


ഒപ്പം ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയോ; പ്രിയദര്‍ശന്‍ പറയുന്നു

ഒപ്പം ഒരു വലിയ വിജയമായി തീരണം എന്നത് ഈ സാഹചര്യത്തില്‍ പ്രിയദര്‍ശനും മോഹന്‍ലാലിനും അനിവാര്യമാണ്. കരിയറിലും ജീവിതത്തിലും പരാജയപ്പെട്ടിരിയ്ക്കുകയാണ് താനെന്ന് പ്രിയന്‍ തന്നെ പറയുന്നു. മോഹന്‍ലാലിനാണെങ്കില്‍ ദൃശ്യത്തിന് ശേഷം വലിയൊരു വിജയവും ഉണ്ടായിട്ടില്ല.


English summary
In a recent interview, Priyadarshan clarified that Oppam is not a remake, but based on an original screenplay. Priyadarshan assured that every single scene of Oppam is original, and not copied.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam