»   » ഒപ്പം ഞാന്‍ സമീപകാലത്ത് ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് പ്രിയദര്‍ശന്‍

ഒപ്പം ഞാന്‍ സമീപകാലത്ത് ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് പ്രിയദര്‍ശന്‍

Written By:
Subscribe to Filmibeat Malayalam

ഗീതാഞ്ജലിയ്ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിയ്ക്കുന്ന ഒപ്പം എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.

ഒപ്പം ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയോ; പ്രിയദര്‍ശന്‍ പറയുന്നു

പ്രിയന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒപ്പം ഒരു ക്രൈം ത്രില്ലറാണ്. താന്‍ സമീപകാലത്ത് ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രമായിരിക്കും ഒപ്പം എന്ന് പ്രിയദര്‍ശന്‍ പറയുന്നു.

ഒപ്പം ഞാന്‍ സമീപകാലത്ത് ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് പ്രിയദര്‍ശന്‍

വെട്ടം എന്ന ചിത്രത്തിനാണ് പ്രിയന്‍ ഏറ്റവും ഒടുവില്‍ സ്വന്തമായി തിരക്കഥ എഴുതിയത്. ഒടുവില്‍ സംവിധാനം ചെയ്ത ആമയും മുയലും എന്ന ചിത്രം റീമേക്കായിരുന്നു. ഗീതാഞ്ജലി, അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയത് മറ്റുള്ളവരായിരുന്നു.

ഒപ്പം ഞാന്‍ സമീപകാലത്ത് ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് പ്രിയദര്‍ശന്‍

ഒപ്പം ഒരു ചിത്രത്തിന്റെയും റീമേക്കോ കോപ്പിയടിയോ അല്ല എന്ന് നേരത്തെ പ്രിയന്‍ വ്യക്തമാക്കിയതാണ്. ഗോവിന്ദ് വിജയനാണ് ചിത്രത്തിന്റെ കഥാകാരന്‍. ഈ തലമുറയ്ക്ക് പറ്റിയ ക്രൈം ത്രില്ലര്‍ ഒരുക്കുക എന്നത് വെല്ലുവിളിയുള്ള കാര്യമാണെന്ന് പ്രിയന്‍ പറയുന്നു

ഒപ്പം ഞാന്‍ സമീപകാലത്ത് ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് പ്രിയദര്‍ശന്‍

മോഹന്‍ലാല്‍ അന്ധനായിട്ടാണ് ചിത്രത്തിലെത്തുന്നത്. ഒരു കൊലപാതകത്തിന് സാക്ഷിയാകുന്ന അന്ധനായ നായകന്‍. ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ഒപ്പം.

ഒപ്പം ഞാന്‍ സമീപകാലത്ത് ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് പ്രിയദര്‍ശന്‍

ഒരിടവേളയ്ക്ക് ശേഷം വിമല രാമന്‍ നായികയായി തിരിച്ചുവരുന്നു. അജു വര്‍ഗ്ഗീസ്, സമുദ്രക്കനി, ചെമ്പന്‍ വിനോദ്, നെടുമുടി വേണു, ഇന്നസെന്റ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍

ഒപ്പം ഞാന്‍ സമീപകാലത്ത് ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് പ്രിയദര്‍ശന്‍

ഓണം ആഘോഷത്തിന്റെ ഭാഗമായി ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് ഔദ്യോഗിക വിവരം.

English summary
According to the director Priyadarshan, Oppam is his best work so far. The director has put in good amount of effort for the film and he feels that the film would be his best movie of his career do far.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam