»   » മോഹന്‍ലാലിന്റെ ഒപ്പം തെലുങ്ക് പതിപ്പിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു!

മോഹന്‍ലാലിന്റെ ഒപ്പം തെലുങ്ക് പതിപ്പിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു!

Posted By: Sanviya
Subscribe to Filmibeat Malayalam

ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് ഒപ്പം. ഏറ്റവും മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സോഫീസില്‍ വന്‍ കളക്ഷന്‍ നേടി. ഇപ്പോഴിതാ മലയാളത്തില്‍ മികച്ച കളക്ഷന്‍ നേടിയ ഒപ്പം തെലുങ്കിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നു.

ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കനുപാപ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രം ആന്ധ്ര, തെലുങ്കാന പ്രദേശങ്ങളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം തിയേറ്ററില്‍ വന്‍ വിജയം നേടുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം മോഹന്‍ലാല്‍ അഭിനയിച്ച തെലുങ്ക് ചിത്രം ജനതാ ഗാരേജ് സൂപ്പര്‍ഹിറ്റായിരുന്നു.


oppam

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പുലിമുരുകന്‍ തെലുങ്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. മന്യംപുലി എന്ന പേരിലാണ് പുലിമുരുകന്‍ മൊഴിമാറ്റി തെലുങ്കില്‍ പ്രദര്‍ശിപ്പിക്കുന്നത്.


സംവിധായകന്‍ പ്രിയദര്‍ശന്‍ ശക്തമായ തിരിച്ച് വരവ് നടത്തിയ ചിത്രമാണ് ഒപ്പം. സമുദ്രക്കനി, വിമല രാമന്‍, അനുശ്രീ, നെടുമുടി വേണു, ഇന്നസെന്റ്, ചെമ്പന്‍ വിനോദ് ജോസ്, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Oppam Telugu Dubbed Version Gets A Release Date!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam