ബിജു മേനോന്റെ ഒരായിരം കിനാക്കൾ എന്താണെന്ന് അറിയാമോ? അറിയാൻ കുറച്ച് കാത്തിരിക്കണം, പോസ്റ്റർ കാണാം
യുകെയിൽ നിന്ന് കുടുംബവുമായി കൊച്ചിയിലെത്തുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരായിരം കിനാക്കളായ്.
ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഒരായിരം കിനാക്കളാൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം രഞ്ജി പണിക്കർ എന്റർടൈമെന്റിന്റെ് ബാനറിൽ രഞ്ജി പണിക്കർ, ജോസ് മോൻ സൈമൻ, ബ്രീജീഷ് മൂഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുദ്ദുഗൗ ഫെയിം ശാരു പി വർഗീസാണ് ചിത്രത്തിലെ നായിക.

യുകെയിൽ നിന്ന് കുടുംബവുമായി കൊച്ചിയിലെത്തുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരായിരം കിനാക്കളായ്. ഒരു പാട് നർമ മൂഹുർത്തങ്ങളുള്ള ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേര് പോലെ ഒരു കൂട്ടും ആളുകളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥപറയുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എവുതിയിരിക്കുന്നത് കിരൺ വർമ്മയും ഹൃഷികേശും ചേർന്നാണ്. രഞ്ജിത്ത് മേലേപ്പാടാണ് ചിത്രത്തിന്റെ സംഗത സംവിധായകൻ.
റാംജിറാവൂ സ്പീക്കിങ് എന്ന ഹിറ്റ് സിനിമയിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയ ഒരായിരം കിനാക്കളാൽ എന്ന പ്രശസ്ത ഗാനത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത് . ഇത് തന്റെ ഗുരുക്കളായ സിദ്ദിഖ് ലാലിനുളള സമർപ്പണമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രമേദ് പറയുന്നു.


Click it and Unblock the Notifications











