Orayiram Kinakkalal: എല്ലാവർക്കുമുണ്ട് ഒരായിരം കിനാവുകൾ!! ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്ത്

റാംഷി റംഷി മുഹമ്മദ് ആലപിച്ച ഒരായിരം കിനാക്കളാല്‍ എന്ന തുടങ്ങുന്ന പാട്ടിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

ബിജു മേനോൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ഒരായിരം കിനാക്കളാൽ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്ത്. ഒരായിരം കിനാവുകൾ എന്നുള്ള ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്ന രെജിത്ത് മേലെപ്പാട്ടാണ് . റാംഷി അഹമ്മദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനു മുൻപ് റാംഷി മുഹമ്മദ് ആലപിച്ച ഒരായിരം കിനാക്കളാല്‍ എന്ന തുടങ്ങുന്ന പാട്ടിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

movie

നവാഗതനായ പ്രമോദ് മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്‍ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ രണ്‍ജി പണിക്കര്‍,ജോസ് മോന്‍, സൈമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കിച്ചിരിക്കുന്നത്. ഒരുപാട് നര്‍മ്മ മൂഹൂര്‍ത്തങ്ങളുളള ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഒരായിരം കിനാക്കളാല്‍. കിരണ്‍ വര്‍മ്മയും ഹൃഷികേഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. കുഞ്ഞുണ്ണി എസ് കുമാറാണ് ചിത്രത്തിന് ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മന്‍സൂര്‍ എഡിറ്റിങ്ങ് ചെയ്യുന്ന ചിത്രത്തിന്റെ കലാസംവിധാനം ദിലീപ് നാഥാണ്. ചിത്രത്തിന്റെ പേരു പോലെ ഒരു കൂട്ടം ആളുകളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരായിരം കിനാക്കളാല്‍.

യുകെയില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന പ്രവാസി മലയാളിയായ ശ്രീരാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ബിജുമോനോന്‍ അവതരിപ്പിച്ചിരിക്കുന്നത്. സാക്ഷി അഗര്‍വാളാണ് ചിത്രത്തിലെ നായിക. കലാഭവന്‍ ഷാജോണ്‍, സായ്കുമാര്‍,റോഷന്‍ എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നുണ്ട്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X