»   » ഓര്‍ഡനറിയുടെ അണിയറപ്രവര്‍ത്തകര്‍ എവിടെ?

ഓര്‍ഡനറിയുടെ അണിയറപ്രവര്‍ത്തകര്‍ എവിടെ?

Posted By:
Subscribe to Filmibeat Malayalam
Ordinary Projects
കഴിഞ്ഞ വര്‍ഷം മലയാള സിനിമയുടെ വിജയത്തിന്റെ നട്ടെല്ലായ ഓര്‍ഡിനറിയുടെ സംവിധായകനും തിരക്കഥാകൃത്തുക്കളും എവിടെയെന്ന് എല്ലാവരും ചോദിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ഈ ചെറുചിത്രം 2012ല്‍ മലയാളത്തില്‍ ഏറ്റവുമധികം പണം വാരിക്കൂട്ടിയ ചിത്രങ്ങളിലൊന്നായിരുന്നു. കമലിന്റെ അസോസിയേറ്റ് ആയിരുന്ന സുഗീതായിരുന്നു സംവിധായകന്‍. നിഷാന്ത് കോയയും മനു പ്രസാദുമായിരുന്നു തിരക്കഥാകൃത്തുക്കള്‍.

ഇവര്‍ വീണ്ടും ഒന്നിക്കും എന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും തിരക്കഥാകൃത്തുക്കളുടെ പുതിയ ചിത്രം അനൗണ്‍സ് ചെയ്തു കഴിഞ്ഞു. സംവിധായകന്‍ ഷാഫിയുടെ അസോസിയേറ്റ് ആയിരുന്ന അനില്‍ പി. വാസുദേവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തലത്തൊട്ടപ്പനു വേണ്ടിയാണ് നിഷാദും മനുവും ഇപ്പോള്‍ തിരക്കഥ രചിക്കുന്നത്. ലക്ഷ്മിനാഥ് ക്രിയേഷന്റെ ബാനറില്‍ സുധീഷ് പിള്ളയാണ്‌നിര്‍മാണം. ചട്ടമ്പിനാട്, മേക്കപ്പ് മാന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു അനില്‍.

പത്രപ്രവര്‍ത്തകനായ മനുവിന്റെയും നിഷാദിന്റെയും ആദ്യചിത്രമായിരുന്നു ഓര്‍ഡിനറി. ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തെ തുടര്‍ന്ന് നിരവധി നിര്‍മാതാക്കളും സംവിധായകരും ഇരുവരോടും തിരക്കഥ രചിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ തിരക്കുപിടിച്ച് ചിത്രമൊരുക്കാതെ സാവകാശം ചെയ്താല്‍ മതിയെന്നായിരുന്നു ഇരുവരുടെയും തീരുമാനം. പുതുമുഖ സംവിധായകര്‍ക്കുവേണ്ടി എഴുതാനാണ് രണ്ടുപേരും ഇഷ്ടപ്പെടുന്നത്. സുഗീതിനന്റെ കന്നിചിത്രമായിരുന്നു ഓര്‍ഡിനറി. ഇപ്പോള്‍ അനിലും ഇവരുടെ തിരക്കഥയിലൂടെ സ്വതന്ത്രനാകുന്നു. തലതൊട്ടപ്പനിലെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നേയുള്ളൂ.

അതേസമയം ഓര്‍ഡിനറിയുടെ സംവിധായകന്‍ സുഗീത് അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതിനു പകരം നിര്‍മാണമാണ് ഏറ്റെടുത്തിരിക്കുന്നത്. ട്രാഫിക് സംവിധായകന്‍ രാജേഷ് ആര്‍. പിള്ള സംവിധാനം ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍ ഡയറിയുടെ നിര്‍മാണം സുഗീതാണ്. രാജേഷുമായുള്ള സൗഹൃദം കൊണ്ടാണ് സുഗീത് നിര്‍മാണം ഏറ്റെടുത്തത്.

English summary
'Ordinary' Movie director sugeeth and screen play writers started new projects.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam