ആ 'സാധാരണക്കാര്‍' വീണ്ടും ഒന്നിക്കുന്നു

By Aswathi

ഗവി എന്ന സ്ഥലത്തിന്റെ ദൃശ്യഭംഗിയില്‍ സാധാരണക്കാര്‍ക്ക് വേണ്ടി ഒരുങ്ങിയ ചിത്രമായിരുന്നു 'ഓര്‍ഡിനറി'. സുഗീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ബിജു മേനോനും തകര്‍ത്തഭിനയിച്ചു.

ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം കുഞ്ചാക്കോ ബോബനും ബിജു മേനോനുമാണ് മലയാളത്തിന്റെ അടുത്ത മികച്ച കൂട്ടുകെട്ടുകള്‍ എന്ന് മലയാളികള്‍ വിലയിരുത്തി. തുടര്‍ന്ന് ധാരാളം സിനിമകളില്‍ ഇവര്‍ ഒന്നിച്ചു. പക്ഷെ ഒന്നും ഓര്‍ഡിനറിയോളം വന്നില്ല.

ordinary

കുഞ്ചാക്കോ ബോബനും ബിജുവും മാത്രമായാല്‍ ഓര്‍ഡിനറി ആയില്ലല്ലോ. ആ കൂട്ടുകെട്ടിലേയ്ക്ക് സുഗീതുമെത്തി, 'ത്രി ഡോട്ട്‌സ്' എന്ന ചിത്രമെടുത്തു. പക്ഷെ അതിനും മുന്‍ ചിത്രത്തിന്റെ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.

ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഒരു അഭിമുഖത്തില്‍ സുഗീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു പ്രണയ ചിത്രമാണ് പുതിയത്. ഓര്‍ഡിനറിയ്ക്ക് തിരക്കഥയെഴുതിയ നിഷാദ് കോയ തന്നെയാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിനും തിരക്കഥയെഴുതുന്നത്.

നായികമാരെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. ശ്രിത ശിവദാസും ആന്‍ അഗസ്റ്റിയനുമായിരുന്നു ഓര്‍ഡിനറിയിലെ നായികമാര്‍. കേരളത്തിലെ ഗെവിയുടെ പശ്ചാത്തലത്തിലാണ് ഓര്‍ഡിറി ഒരുങ്ങിയതെങ്കില്‍ പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ദുബായും ശ്രീലങ്കയുമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X