ഒരേ കടലിന് ജര്‍മ്മന്‍ പുരസ്‌കാരം
ജര്‍മ്മനിയിലെ സ്റ്റഡ് ഗര്‍ട്ടില്‍ നടന്ന 'ബോളിവുഡ് ആന്‍ഡ് ബിയോണ്ട്' അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ ശ്യമപ്രസാദ് ഒരുക്കിയ 'ഒരേ കടല്‍' പ്രേക്ഷക പുരസ്‌ക്കാരം നേടി.
ഷാറൂഖ് നായകനായ ഛക്‌ദേ ഇന്ത്യ, അമീറിന്റെ താരെ സമീന്‍ പര്‍ എന്നിവയടക്കം ഇരുപതോളം ഇന്ത്യന്‍ ചിത്രങ്ങളില്‍ നിന്നാണ് സിനിമാസ്വദകരും നിരൂപകരുമുള്‍പ്പെടുന്ന സദസ്സാണ് ഒരേ കടലിനെ തിരഞ്ഞെടുത്തത്.
പ്രശസ്‌ത സാഹിത്യകാരിയായ ശോഭ ഡേയാണ് പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത്. ചലച്ചിത്ര മേളയുടെ സംഘാടകനായ ഒലിവര്‍ മാനില്‍ നിന്നും സംവിധായകന്‍ ശ്യാമപ്രസാദ് അവാര്‍ഡ് ഏറ്റു വാങ്ങി. സ്‌ഫടിക ശില്‌പവും പ്രശസ്‌തിപത്രവും 1000 യൂറോയുമടങ്ങുന്നതാണ് പുരസ്‌കാരം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications