പല്ലു തേച്ചതിന് ശേഷം ഞങ്ങളുടെ തറവാട്ടില്‍ ആരും ഉറങ്ങാറില്ലെന്ന് അജു വര്‍ഗീസ് ധ്യാനിനോട്!!
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരേ മുഖത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സാജിത് ജഗനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായിക...
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരേ മുഖത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സാജിത് ജഗനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുക.
സക്കറിയ പോത്തന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ധ്യാനിന്റെ ലുക്കും ഗെറ്റപ്പും നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കോളേജ് വിദ്യാര്‍ത്ഥിയാണ് ധ്യാന്‍ ശ്രീനിവാസന്റെ സക്കറിയ എന്ന കഥാപാത്രം.
ഒരേ മുഖത്തിന്റെ ടീസര്‍ കാണൂ..

ഒരേ മുഖം
എണ്‍പതുകളിലെ ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കുന്നതാണ് ഒരേ മുഖം.

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും
അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ച് അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ധ്യാന്‍ ശ്രീനിവാസനൊപ്പം അജു വര്‍ഗീസും ഒരു വ്യത്യസ്ത ലുക്കിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

നായിക
പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. ഒരു മുറൈ വന്ത് പാര്‍ത്തായ, പാ വാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രയാഗ മാര്‍ട്ടിന്‍ നായികയായി എത്തുന്ന ചിത്രമാണ് ഒരേ മുഖം
ടീസര്‍
ചിത്രത്തിന്റെ ടീസര്‍ കാണൂ..


Click it and Unblock the Notifications











