ഒരേ മുഖം റിലീസ് വീണ്ടും നീട്ടി, എന്താണ് കാര്യം?
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരേ മുഖം റിലീസ് തിയ്യതി നീട്ടി. നവംബര്‍ 18ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്.
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരേ മുഖം റിലീസ് തിയ്യതി നീട്ടി. നവംബര്‍ 18ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ റിലീസ് തിയ്യതി മാറ്റിയതായി ചിത്രത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്ത് വിട്ടു.
നവംബര്‍ 24ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവംബര്‍ ഒമ്പതിന് റിലീസ് ചെയ്യുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ സാമ്പത്തിക പരിഷ്‌കരണം തിയേറ്ററുകളില്‍ ചില്ലറ കുറച്ചതാണ് റിലീസ് നീട്ടി വച്ചത്.

ഒരേ മുഖം
സാജിത് ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രമാണ് ഒരേ മുഖം. എണ്‍പതുകളുടെ ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും ഒരേ മുഖം.

ധ്യാനും അജുവും
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും വീണ്ടും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഒരേ മുഖം. ചിത്രത്തിലെ ഇരുവരുടെയും ലുക്ക് മുമ്പേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നായിക
പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. പാവ എന്ന ചിത്രത്തിന് ശേഷം പ്രായഗ മാര്‍ട്ടിന്‍ നായികയായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

മറ്റ് കഥാപാത്രങ്ങള്‍
രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, ജൂവല്‍ മേരി, അരുണ്‍ നന്ദകുമാര്‍, ഹരീഷ് പെരുവണ്ണ, മണിയന്‍പിള്ള രാജു, ഗായത്രി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോസിനായി


Click it and Unblock the Notifications











