മിനിസ്ക്രീൻ താരങ്ങൾ ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നു!! 'ഓർമ്മ'യുടെ ഓഡിയോ ലോഞ്ച്, ചിത്രങ്ങൾ കാണൂ

ഓർമയിലെ താരങ്ങൾ അവതരിപ്പിച്ച ഗാനമേള, കോമഡി സ്കിറ്റ്, നാടൻ പാട്ട്, എന്നിവയും ഉണ്ടായിരുന്നു.

സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ഓർമ്മയുടെ ഓഡിയോ ലോഞ്ച് നടന്നു. പത്തനാംപുരം ഗാന്ധി ഭവനിൽവെച്ച് ഗാന്ധി ഭവൻ ജനറൽ സെക്രട്ടറി പുനലൂർ സോമരാജൻ ഓഡിയോ സീഡിയുടെ റെപ്പ്ളിക്ക കലാ സാംസ്കാരിക , രാഷ്ട്രീയ രംഗത്ത് പ്രശസ്തനായ ധർമ്മരാജന് നൽകിയാണ് പ്രകാശനം കർമ്മം നിർവഹിച്ചു. പ്രശസ്ത സിനിമ സീരിയൽ താരം ടിപി മാധവന്റേയും അവിടെയുളള ആയിരത്തിലേറെയുളള അന്തോവാസികളേയും സാക്ഷിയാക്കിയായിരുന്നു ഓഡിയോ ലോഞ്ച് നടന്നത്. പുനലൂർ സോമൻ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നടൻ ബാലാജി ശർമ മുഖ്യാതിഥിയായിരുന്നു. ഓർമയിലെ താരങ്ങൾ അവതരിപ്പിച്ച ഗാനമേള, കോമഡി സ്കിറ്റ്, നാടൻ പാട്ട്, എന്നിവയും ഉണ്ടായിരുന്നു.

orma

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഗായത്രി അരുൺ, ഓഡ്രിമിറിയം, ജയകൃഷ്ണൻ, ക്വീൻ ഫെയിം സുരജ് കുമാർ, ദിനേശ് പണിക്കർ, വികെ ബൈജു, മഹേഷ്, ഷിബുലാൽ, സാബു തിരുവല്ല, സ്റ്റാലിൻ മാത്യൂ ജോൺ, രജേഷ് പുനലൂർ, ശോഭ മോഹൻ, അഞ്ജുനായർ, മണക്കാട് ലീല, , അമ്പിളി എന്നിവർ ചിത്രത്തിൽ പ്രധാന‌ വേഷത്തിലെത്തുന്നുണ്ട്.

സുരേഷ് തിരുവല്ലത്തിന്റെ കഥയിൽ രവി പർണ്ണശാലയാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. സാജൻ റോബർട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രാഹണം പ്രതീഷ് നെന്മാറ, എഡിറ്റിംഗ് ‌ കെ ശ്രീനിവാസൻ. അജേഷ് ചന്ദ്രൻ, അനുപമ എന്നിവർ എഴുതിയ വരികൾക്ക് രാജീവ് ശിവ, ബാബു കൃഷ്ണ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. എംജി ശ്രീകുമാർ, സൂര്യ ഗായത്രി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X